നിരപരാധികളായ മുതലകള്‍; കൊറോണ വൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ താമസിയാതെ മോദി ആവശ്യപ്പെടുമെന്ന പരിഹാസവുമായി രാഹുല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) വാക്സിന്‍ ക്ഷാമത്തിനൊപ്പം ബ്ലാക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോദി സര്‍കാരിനെ വിമര്‍ശിച്ചത്.

നിരപരാധികളായ മുതലകള്‍; കൊറോണ വൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ താമസിയാതെ മോദി ആവശ്യപ്പെടുമെന്ന പരിഹാസവുമായി രാഹുല്‍

വാക്സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുന്നതിലും സര്‍കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ രാഹുല്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും പരിഹസിച്ചു. മുതലകള്‍ നിര്‍ദോഷികളാണ്. കൊറോണ വൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുല്‍ പരിഹസിച്ചു.

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഏറെ പിന്നാക്കാവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന, കേന്ദ്രസര്‍കാരിന്റെ മുന്‍ സാമ്പത്തികോപദേഷ്ടാവ് കൗശിക് ബസു തയ്യാറാക്കിയ ചാര്‍ടും രാഹുല്‍ ട്വിറ്ററില്‍ പങ്കു വെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ജയറാം രമേശും മോദിക്കെതിരെ വിമര്‍ശനവുമായി രാഹുലിനൊപ്പം ചേര്‍ന്നു. ഇന്ത്യയ്ക്കിപ്പോള്‍ മുതലക്കണ്ണീരല്ല വാക്സിനാണ് ആവശ്യമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ മന്ദഗതിയിലുള്ള വാക്സിന്‍ വിതരണം പരിണതഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യം സര്‍കാരിനെ ഓര്‍മപ്പെടുത്തി പി ചിദംബരം ട്വീറ്റ് ചെയ്തു. രാജ്യത്ത് ഇതുവരെ നടന്ന വാക്സിന്‍ വിതരണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തു വിടാന്‍ ചിദംബരം സര്‍കാരിനോട് ആവശ്യപ്പെട്ടു. വാക്സിനേഷന്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords:  'Crocodiles Are Innocent': Rahul Gandhi's Dig On Twitter At PM Modi, New Delhi, News, Politics, BJP, Congress, Rahul Gandhi, Narendra Modi, Prime Minister, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia