കോടികള്‍​ഒഴുകിയെത്തുന്ന ബിലീവേഴ്‌സ് ചര്‍ച്ച്

 


കോടികള്‍​ഒഴുകിയെത്തുന്ന ബിലീവേഴ്‌സ് ചര്‍ച്ച്
ന്യൂഡല്‍ഹി: 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍​ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിച്ചത് കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചിനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ 160 കോടി രൂപയുടെ വിദേശ സഹായമാണ് കെ പി യോഹന്നാന് ലഭിച്ചത്. ടെക്‌സാസില്‍ നിന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന് കൂടുതല്‍ ധനസഹായം ലഭിച്ചത്. മാതാ അമൃതാനന്ദമയി മഠത്തിന് 61 കോടി രൂപ ലഭിച്ചു.

ഇതേസമയം, വിദേശസഹായം പറ്റുന്ന കേരളത്തിലെ 450 സന്നദ്ധ സംഘടനകള്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. മത, ആദിവാസി സംഘടനകള്‍, ലൈബ്രറികള്‍, ആശുപത്രികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ചട്ടങ്ങള്‍ ലംഘിച്ചതിനാണു വിലക്ക്. രാജ്യത്തെ 4139 സന്നദ്ധ സംഘടകള്‍ക്കു വിലക്ക് ബാധമാകമാണ്. ബിലീവേഴ്‌സ് ചര്‍ച്ച് ഇതില്‍ ഉള്‍പ്പെടുന്നില്ല.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയിലധികം വിദേശ സഹായം പറ്റിയ സംഘടനകളുടെ പേരുവിവരങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ 143 മതസാമുദായിക സന്നദ്ധ സംഘടനകള്‍ ഒരു കോടിയിലധികം രൂപ വിദേശ സഹായം കൈപ്പറ്റി. വരാപ്പുഴ, തൃശൂര്‍, കൊച്ചി, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം രൂപതകള്‍ ഉള്‍പ്പടെയുളള ക്രൈസ്‌തവ രൂപതകളും മുസ്ലിം സംഘടനകളും വന്‍ വിദേശസഹായം കൈപ്പറ്റിയതായി മന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിലെ ഒമ്പതു സംഘടനകള്‍ പത്തു കോടിയിലധികം രൂപ വിദേശ സഹായം സ്വീകരിച്ചു. 2011- 12 വര്‍ഷത്തില്‍ കോഴിക്കോട് ആസ്ഥാനമായ 'ഓഫര്‍ ' എന്ന സംഘടനയാണു കൂടുതല്‍ പണം സ്വീകരിച്ചത്. 9.96 കോടി രൂപ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia