മദ്യലഹരിയില്‍ സ്ത്രീയോട് മോശമായി പെരുമാറിയ വിദേശ സഞ്ചാരിക്കും പണി കിട്ടി; നാട്ടുകാരുടെ കൂട്ടമര്‍ദനത്തില്‍ നിന്നും രക്ഷിക്കാനായത് പോലീസ് ഇടപ്പെട്ടതോടെ

 


ബദാമി: (www.kvartha.com 20.11.2019) മദ്യലഹരിയില്‍ സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിക്ക് നേരെ നാട്ടുകാരുടെ മര്‍ദനം. ചൊവ്വാഴ്ച കര്‍ണാടകയിലെ ബദാമിയിലാണ് സംഭവം. ഓസ്ട്രേലിയന്‍ പൗരനായ ജയിംസ് വില്ല്യത്തിനാണു മര്‍ദനമേറ്റത്.

ബാഗല്‍കോട്ടില്‍നിന്നു ബദാമിയിലേക്കു യാത്ര ചെയ്യുകയായിരുന്ന ജയിംസ് മദ്യലഹരിയില്‍ യാത്രക്കാരിയായ ഒരു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ ഇയാളുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പോലീസ് എത്തുകയും ഇയാളെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

മദ്യലഹരിയില്‍ സ്ത്രീയോട് മോശമായി പെരുമാറിയ വിദേശ സഞ്ചാരിക്കും പണി കിട്ടി; നാട്ടുകാരുടെ കൂട്ടമര്‍ദനത്തില്‍ നിന്നും രക്ഷിക്കാനായത് പോലീസ് ഇടപ്പെട്ടതോടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, attack, Police, Case, hospital, Enquiry, Crowd attacks against foreigner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia