പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സി ആര്‍ പി എഫ് ജവാന്‍മാര്‍

 


ലക്നൗ: (www.kvartha.com 15.12.2021) പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സി ആര്‍ പി എഫ് ജവാന്‍മാര്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിനാണ് സി ആര്‍ പി എഫ് ജവാന്‍ കേണല്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സി ആര്‍ പി എഫ് ജവാന്‍മാര്‍

അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. എന്നാല്‍, ആ വിവാഹച്ചടങ്ങിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചടങ്ങുകള്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സ്ഥാനത്ത് നിന്ന് ഏറ്റെടുത്ത് നടത്തിയത് സി ആര്‍ പി എഫ് ജവാന്മാരായിരുന്നു.

യൂനിഫോം അണിഞ്ഞ് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി ആര്‍ പി എഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സഹോദരന്മാര്‍ എന്ന നിലയില്‍ സി ആര്‍ പി എഫ് ജവാന്മാര്‍ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനും നല്‍കി.

വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന 'മണ്ഡലാപ്' എന്ന ചടങ്ങ് നടത്തുന്ന ജവാന്മാരുടെ ചിത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു. സാധാരണ ഇത് വധുവിന്റെ സഹോദരന്മാരാണ് ചെയ്യാറുള്ളത്. ചടങ്ങില്‍ സംബന്ധിച്ച് വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നല്‍കിയാണ് ജവാന്‍മാര്‍ മടങ്ങിയത്.

'എന്റെ മകന്‍ ഇന്ന് ഈ ലോകത്ത് ഇല്ല. പക്ഷേ, സി ആര്‍ പി എഫ് യൂനിഫോം അണിഞ്ഞ, സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളോടൊപ്പം എന്നുമുള്ള ഒരുപാട് ആണ്‍മക്കള്‍ ഇന്ന് ഞങ്ങള്‍ക്കുണ്ട്'-ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ പിതാവ് പറഞ്ഞു.
Keywords:  CRPF Jawan Was Killed In Pulwama. His Colleagues Attended Sister's Wedding, News, Marriage, Jawans, Sisters, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia