ജമ്മുവില്‍ സി.ആര്.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു ജവാന്മാര്ക്ക് പരിക്ക്
May 7, 2014, 11:09 IST
ശ്രീനഗര്‍: (www.kvartha.com 07.05.2014) ജമ്മുവില്‍ സി.ആര്.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ബാരാമുല്ലയ്ക്കു സമീപത്തെ സോപോറിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ രക്ഷപെട്ടു. ബാരാമുള്ളയില്‍ ബുധനാഴ്ച എട്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തീവ്രവാദികളുടെ ഭാഗത്തുനിന്നും അക്രമം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പ്രശ്ന ബാധിത പ്രദേശമെന്ന നിലയില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ബാരാമുളളയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലായി 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
File photo |
പ്രശ്ന ബാധിത പ്രദേശമെന്ന നിലയില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ബാരാമുളളയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലായി 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Also Read:
എം.എസ്.എഫ്. ചങ്ങാതിക്കൂട്ടത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം
Keywords: CRPF jawans injured in Jammu & Kashmir shooting, Srinagar, Terrorists, attack, Lok Sabha, Election, Protection, Soldiers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.