ശതാബ്ദി കപ്പില്‍ മോഡിയും അമിത് ഷായും! ബിജെപി പ്രചാരണം സര്‍ക്കാര്‍ ചിലവില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) പ്രധാനമന്ത്രിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും ചിത്രങ്ങളടങ്ങിയ കപ്പുകള്‍ ഡല്‍ഹി അമൃത്സര്‍ ശതാബ്ദി എക്‌സ്പ്രസില്‍ വിതരണം ചെയ്തത് വിവാദമാകുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് റെയില്‍ വേ മന്ത്രാലയത്തിന്റെ മറുപടി. കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വടക്കന്‍ റെയില്‍ വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നീരജ് ശര്‍മ്മ അറിയിച്ചു.

തെറ്റുപറ്റിയതാണെന്ന് പ്രാഥമീക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ഇത് ആരെങ്കിലും മനപൂര്‍വ്വം ചെയ്തതാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ശര്‍മ്മ വ്യക്തമാക്കി.

ശതാബ്ദി കപ്പില്‍ മോഡിയും അമിത് ഷായും! ബിജെപി പ്രചാരണം സര്‍ക്കാര്‍ ചിലവില്‍ദിവസങ്ങള്‍ക്ക് മുന്‍പാണ് മോഡിയുടേയും അമിത് ഷായുടേയും ചിത്രങ്ങളടങ്ങിയ കപ്പുകള്‍ ശതാബ്ദി എക്‌സ്പ്രസില്‍ ചായവിതരണത്തിന് ഉപയോഗിച്ചത്. ബിജെപിയുടെ അംഗത്വ പ്രചാരണ സന്ദേശങ്ങളാണ് കപ്പിലുള്ളത്. ബിജെപിക്കാരായ ജീവനക്കാര്‍ കപ്പുകള്‍ ചായവിതരണത്തിന് ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് റെയില്‍ വേ നല്‍കുന്ന വിശദീകരണം.

അതേസമയം സര്‍ക്കാര്‍ ചിലവില്‍ ബിജെപി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമായിട്ടാണ് കോണ്‍ഗ്രസ് സംഭവത്തെ കാണുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വീരേന്ദ്രര്‍ ശര്‍മ്മ രംഗത്തെത്തി.

SUMMARY: Use of paper cups with photographs of Prime Minister Narendra Modi and BJP President Amit Shah to serve tea to the passengers of Delhi-Amritsar Shatabdi train has created furore, prompting Indian Railway to order probe into the matter.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Narendra Modi, Amit Sha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia