SBI | 'നിങ്ങളുടെ അകൗണ്ടിൽ അനധികൃത ബാങ്ക് ഇടപാടുകൾ നടന്നോ, ഉടൻ തന്നെ വിവരമറിയിക്കുക'; ഉപയോക്താക്കൾക്ക് നിർദേശവുമായി എസ്ബിഐ; ഈ നമ്പറിൽ ബന്ധപ്പെടാം

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് അടുത്തിടെയായി സൈബർ കുറ്റകൃത്യങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചുവരികയാണ്. ഇന്റർനെറ്റ് ഉപയോക്താക്കളെ ഇരയാക്കാൻ നിരവധി മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. അതിനാൽ, ഇത്തരം സൈബർ ഭീഷണികളിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും ഉപയോഗിക്കുമ്പോൾ.
                   
SBI | 'നിങ്ങളുടെ അകൗണ്ടിൽ അനധികൃത ബാങ്ക് ഇടപാടുകൾ നടന്നോ, ഉടൻ തന്നെ വിവരമറിയിക്കുക'; ഉപയോക്താക്കൾക്ക് നിർദേശവുമായി എസ്ബിഐ; ഈ നമ്പറിൽ ബന്ധപ്പെടാം

അതിനിടെ, തങ്ങളുടെ അകൗണ്ടുകളിൽ ഏതെങ്കിലും അനധികൃത ഇടപാട് നടന്നാൽ ഉടൻ റിപോർട് ചെയ്യണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (SBI) ഉപയോക്താക്കളോട് നിർദേശിച്ചു. അനധികൃത ഇടപാടുകൾ ഉടനടി പരിഹരിക്കുന്നതിന് ഉപഭോക്താക്കൾ ഉടൻ റിപോർട് ചെയ്യണമെന്നാണ് എസ്ബിഐ ഊന്നിപ്പറഞ്ഞിരിക്കുന്നത്. 'അനധികൃത ഇടപാടുകൾ നടന്നാൽ ഉടൻ തന്നെ 18001234 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം, അതുവഴി കൃത്യസമയത്ത് ശരിയായ നടപടി സ്വീകരിക്കാൻ കഴിയും', എസ്ബിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

എസ്ബിഐ അകൗണ്ടുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തിക തട്ടിപ്പ് നടന്നാൽ, ഉപഭോക്താവ് ബാങ്കിനെ അറിയിക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ ബാങ്കിനെ എത്രയും വേഗം അറിയിക്കണമെന്നും എസ്ബിഐ വ്യക്തമാക്കുന്നു. ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്നതിന് പുറമേ, ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈൽ ബാങ്കിംഗ്, ഭീം എസ്ബിഐ പേ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കിന്റെ വെബ്‌സൈറ്റ് വഴി അറിയിക്കാം.

Keywords: Customers Must Report Unauthorised Transactions Immediately, Suggests SBI, National,New Delhi,News,SBI,Internet,Bank,Report,Cyber Crime,Online.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia