Cricket | ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി സ്ഥാനത്തേക്ക് 'അപേക്ഷിച്ച് സച്ചിനും ധോണിയും സെവാഗും ഇൻസമാം ഉൾ ഹഖും'; ബിസിസിഐക്ക് കിട്ടിയ പണി ഇങ്ങനെ!

 


മുംബൈ: (www.kvartha.com) ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കാനുള്ള ദേശീയ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിച്ചവരുടെ ബയോ ഡാറ്റ പരിശോധിക്കാൻ ബിസിസിഐ ഉദ്യോഗസ്ഥർ മെയിൽ ബോക്സ് തുറന്നപ്പോൾ സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, വീരേന്ദർ സെവാഗ് എന്നിവരുടെ അപേക്ഷകൾ കണ്ട് അമ്പരന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചവരിലുണ്ട്.

          
Cricket | ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി സ്ഥാനത്തേക്ക് 'അപേക്ഷിച്ച് സച്ചിനും ധോണിയും സെവാഗും ഇൻസമാം ഉൾ ഹഖും'; ബിസിസിഐക്ക് കിട്ടിയ പണി ഇങ്ങനെ!

എന്നാൽ ഇതെല്ലാം ഈ ക്രിക്കറ്റ് ഇതിഹാസങ്ങൾ സ്വന്തം നിലയിൽ അപേക്ഷിച്ചതായിരുന്നില്ല.  സച്ചിൻ, ധോണി, സെവാ​ഗ് അടക്കമുള്ള താരങ്ങളുടെ പേരിൽ വ്യാജന്മാരാണ് അപേക്ഷ അയച്ചതെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടതിന് പിന്നാലെ ബിസിസിഐ സ്വീകരിച്ച ആദ്യ പ്രധാന നടപടി ചെയർമാൻ ചേതൻ ശർമ ഉൾപ്പെടെ നിലവിലെ സെലക്ഷൻ കമ്മിറ്റിയെ മുഴുവൻ പുറത്താക്കുകയായിരുന്നു. തുടർന്ന് ബിസിസിഐ പുതിയ കമ്മിറ്റിക്കായി അപേക്ഷകൾ ക്ഷണിച്ചു. 

നവംബർ 28 ആയിരുന്നു അവസാന തീയതി. അഞ്ചംഗ സെലക്ഷൻ പാനലിനായി ബിസിസിഐക്ക് 600 ഇമെയിൽ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവയിൽ ചിലത് സച്ചിൻ, ധോണി, സെവാഗ്, ഇൻസമാം എന്നിവരുടെ പേരുകളുള്ള 'ഫേക്ക് ഐഡി'കൾ ഉപയോഗിച്ചാണ് അയച്ചിരിക്കുന്നത്. ശരിയായ അപേക്ഷകളിൽ നിന്ന് 10 പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് വൈകാതെ തന്നെ പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും.

Keywords: CVs Of Sachin Tendulkar, MS Dhoni, Virender Sehwag For National Selectors' Posts, National,News,Top-Headlines,Latest-News,Mumbai,Cricket,Sachin Tendulker,Mahendra Singh Dhoni,Sehwag.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia