Rahul Gandhi | വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കി
Oct 9, 2023, 17:46 IST
ന്യൂഡെല്‍ഹി: (KVARTHA) വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി കോണ്‍ഗ്രസ്. ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എംപി ഇക്കാര്യം കോണ്‍ഗ്രസ് വര്‍കിങ് കമിറ്റി അംഗീകരിച്ചതായും അറിയിച്ചു. ഇന്‍ഡ്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്നാണ്. അതേസമയം, 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Keywords: CWC unanimously supported idea of caste census in country: Rahul Gandhi, New Delhi, News, Caste Census, Congress, Support, Politics, Rahul Gandhi, Media, Press Meet, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.