കോമണ്‍വെല്‍ത്ത് അഴിമതി: ഷീലാദീക്ഷിതിനെതിരെ അന്വേഷണത്തിന് ഉത്തരവ്
Feb 6, 2014, 15:58 IST
ഡെല്‍ഹി: കോണ്‍ഗ്രസിനേയും ഷീലാ ദീക്ഷിതിനെയും പ്രതിരോധത്തിലാക്കി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്.
2010 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയിലേക്ക് സ്ഥാപിക്കാനുള്ള തെരുവ് വിളക്കുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഷീല ദീക്ഷിതിനെതിരെ എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കാന്‍ കെജ്രിവാള് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കയാണ്.
വിപണി വിലയെക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി തെരുവ് വിളക്കുകള്‍ വാങ്ങിയതെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് അഴിമതി വിരുദ്ധവിഭാഗത്തിന് ഡെല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ ഇതേക്കുറിച്ച് അന്വേഷിച്ച സിഎജിയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഷുംഗ്ലു കമ്മിറ്റിയും തെരുവ് വിളക്ക് ഇടപാടില്‍ പൊതു ഖജനാവിന് 31 കോടിരൂപ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. അനധികൃത കോളനികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്കിയ ഷീല ദീക്ഷിതിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കെജ്രിവാള് രാഷ്ട്രപതിക്ക് കത്തയച്ചതിന് പിന്നാലെയാണ് കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷിക്കാന്‍ ഡെല്‍ഹി മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസിനെതിരെ ആം ആദ്മി പാര്‍ട്ടി
ഉയര്‍ത്തിയ പ്രധാന ആയുധമായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി. പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡെല്‍ഹിയില്‍ അധികാരത്തിലേറിയപ്പോഴും അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അരവിന്ദ് കെജ്രിവാള് ആവര്‍ത്തിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ബാളികെ അസീസ് വധം: ഒരു പ്രതി കൂടി അറസ്റ്റില്‍
Keywords: CWG scam: Kejriwal moves files, FIR likely against Sheila Dikshit, New Delhi, Accused, President, Letter, Election, Congress, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.