Cyber fraud | വാട്സ്ആപിൽ വന്ന ലിങ്കിൽ ക്ലിക് ചെയ്തു; വിരമിച്ച അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 21 ലക്ഷം രൂപ

 


അന്നമയ്യ: (www.kvartha.com) വാട്സ്ആപ് ലിങ്കിൽ വന്ന ലിങ്കിൽ ക്ലിക് ചെയ്ത വിരമിച്ച അധ്യാപികയ്ക്ക് ബാങ്ക് അകൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടു. ആന്ധ്രാപ്രദേശ് അന്നമയ്യ ജില്ലയിലെ മദനപ്പള്ളി ടൗണിലെ റെഡേപ്പനായിഡു കോളനി നിവാസിയായ വരലക്ഷ്മിയാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇവർ വാട്സ്ആപിൽ ഒരു ലിങ്ക് കണ്ടതായും അതിൽ ക്ലിക് ചെയ്ത ശേഷം സൈബർ തട്ടിപ്പുകാർ ബാങ്ക് അകൗണ്ട് ഹാക് ചെയ്യുകയും മുഴുവൻ തുകയും പിൻവലിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.        
                
Cyber fraud | വാട്സ്ആപിൽ വന്ന ലിങ്കിൽ ക്ലിക് ചെയ്തു; വിരമിച്ച അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 21 ലക്ഷം രൂപ

പണം പിൻവലിച്ചതായുള്ള സന്ദേശങ്ങൾ വന്നതിനെ തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ തന്റെ അകൗണ്ട് ഹാക് ചെയ്തതായും അകൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ പിൻവലിച്ചതായും അറിയിച്ചുവെന്ന് വരലക്ഷ്മി സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വാട്‌സ്ആപ് ലിങ്കുകൾ ഷെയർ ചെയ്യുകയും തുടർന്ന് ആപ് ഉപയോഗിക്കുന്നയാളുടെ ബാങ്ക് അകൗണ്ട് ഹാക് ചെയ്യുകയും ചെയ്യുന്നത് പതിവായതായി പൊലീസ് പറയുന്നു. ഇത്തരം ലിങ്കുകൾ ക്ലിക് ചെയ്യരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Keywords: Cyber fraud: Retired teacher loses ₹21 lakh after clicking on a WhatsApp link, National, News, Top-Headlines, Andhra Pradesh, Cyber Crime, Whatsapp, Teacher, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia