ഹുദ് ഹുദിനു ശേഷം ഇന്ത്യയ്ക്ക് ഭീഷണിയായി നിലോഫറും എത്തുന്നു; കേരളത്തിലും ഭീഷണി
Oct 27, 2014, 11:51 IST
ഡെല്‍ഹി: (www.kvartha.com 27.10.2014) ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആന്ധ്രയിലും വിശാഖ പട്ടണത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനുശേഷം ഇന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും മറ്റൊരു ചുഴലികൊടുങ്കാറ്റ് കൂടി വരുന്നു.
'നിലോഫര്‍' എന്ന് പേരിട്ടിരിക്കുന്ന ചുഴലികൊടുങ്കാറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം മഹാരാഷ്ട്ര, ഗുജറാത്ത് , ഗോവ, കേരളം, കര്‍ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് റിപോര്‍ട്ട്. ഹുദ് ഹുദ് ചുഴലി കൊടുംകാറ്റില്‍ ഏതാണ്ട് 70,000 കോടിയുടെ നാശനഷ്ടമാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ഉണ്ടായിട്ടുള്ളത്.
അടുത്ത 72 മണിക്കൂറിനകം ഗുജറാത്ത്, പാകിസ്ഥാനിലെ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചുഴലികൊടുങ്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. കനത്ത മഴയോടൊപ്പം 4,560 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മീന്‍പിടിത്തക്കാര്‍ ജാഗ്രതപാലിക്കണമെന്നുള്ള നിര്‍ദേശവുമുണ്ട്.
കേരള തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമായിരുന്നു. ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് നിലോഫര്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുളള വിവരം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്ന് നേരത്തേ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദക്ഷിണ പശ്ചിമ ഗുജറാത്തിലെ നാലിയ, ദക്ഷിണ കറാച്ചി തീരങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങള്‍ക്കകം നിലോഫര്‍ എത്തുമെന്നാണ് വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
നിക്കാഹിനു തൊട്ടു മുമ്പ് വധുവിന്റെ പിതാവിനെ കാണാതായി; ആകാംക്ഷയ്‌ക്കൊടുവില്‍ നിക്കാഹ് നടത്തി
Keywords: Cyclone Nilofar to bring heavy rainfall in Kutch region, New Delhi, Maharashtra, Gujarat, Pakistan, Karachi, Fishermen, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.