അനധികൃത സ്വത്ത്: മുലായം സിംഗിനും അഖിലേഷ് യാദവിനുമെതിരെ അന്വേഷണം തുടരാൻ ഉത്തരവ്

 


അനധികൃത സ്വത്ത്: മുലായം സിംഗിനും അഖിലേഷ് യാദവിനുമെതിരെ അന്വേഷണം തുടരാൻ ഉത്തരവ്
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന ക്കേസിൽ സമാജ് വാദ് പാർട്ടി നേതാവ് മുലായം സിംഗിനും മകൻ അഖിലേഷ് യാദവിനുമെതിരെ അന്വേഷണം തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍അഖിലേഷിന്റെ ഭാര്യ ഡിംപിള്‍യാദവിനെതിരെ അന്വേഷണം നടത്തുന്നത് സുപ്രീം കോടതി തടഞ്ഞു. അന്വേഷണം ആരംഭിക്കുമ്പോള്‍ ഡിംപിള്‍യാദവ് ഔദ്യോഗിക പദവികളൊന്നും വഹിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരായ അന്വേഷണം തടഞ്ഞത്.

സി.ബി.ഐയ്ക്ക് നിയമപരമായി തന്നെ ഈ കേസ് കൈകാര്യം ചെയ്യാം,​ സ്വതന്ത്രമായി കേസ് നടത്തുകയും ആവാം,​ കേസ് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകേണ്ട ആവശ്യില്ലെന്നും സുപ്രീം കോടതി അറിയിച്ചു.

2007 മാര്‍ച്ചിലാണ് മുലായംസിങ് യാദവിനെതിരെയും മക്കള്‍ക്കെതിരെയും അന്വേഷണം നടത്താന്‍കോടതി ഉത്തരവിട്ടത്. 2009ല്‍ഈ കേസില്‍സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് മുലായം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

SUMMERY: New Delhi: In a setback for Mulayam Singh Yadav, the Supreme Court on Thursday ruled that the CBI probe against the Samajwadi Party chief and his sons Akhilesh and Prateek Yadav in a disproportionate assets case would continue.

Keywords: National, Supreme court of India, New Delhi, Mulayam Singh Yadav, CBI probe, Samajwadi Party chief, Akhilesh, Prateek Yadav, Disproportionate, Assets case, Yadav family, Apex court, Dimple, Public servant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia