Case | 'ഡാബര്‍ ഇന്‍ഡ്യ ഉല്‍പന്നങ്ങളില്‍ കാന്‍സര്‍ ഘടകങ്ങള്‍'; അമേരികയിലും കാനഡയിലും 5000 ല്‍ അധികം കേസുകള്‍ കോടതിയില്‍; റിപോര്‍ട് പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയിലും തിരിച്ചടി
Oct 21, 2023, 18:29 IST
ന്യൂഡെല്‍ഹി: (KVARTHA) അണ്ഡാശയത്തിലും ഗര്‍ഭാശയ കാന്‍സറിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്നാരോപിച്ച് ആയുര്‍വേദ നിര്‍മാതാക്കളായ ഡാബര്‍ ഇന്‍ഡ്യയുടെ വിദേശ സ്ഥാപനങ്ങള്‍ക്കെതിരെ അമേരികയിലെയും കാനഡയിലെയും ഫെഡറല്‍, സ്റ്റേറ്റ് കോടതികളില്‍ 5,400-ലധികം കേസുകള്‍ ഫയല്‍ ചെയ്തതായി റിപോര്‍ട്. ഡാബര്‍ ഇന്‍ഡ്യയുടെ വാതിക ഷാംപൂ, ഹണിറ്റസ് കഫ് സിറപ് ബ്രാന്‍ഡുകള്‍ക്കെതിരെയാണ് അമേരികയിലെയും കാനഡയിലെയും നിരവധി കോടതികളില്‍ ഈ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡാബര്‍ ഇന്‍ഡ്യയുടെ അനുബന്ധ സ്ഥാപനങ്ങളായ നമസ്തേ ലബോറടറീസ്, ഡെര്‍മോവിവ സ്‌കിന്‍ എസന്‍ഷ്യല്‍സ്, ഡാബര്‍ ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ 5,400 കേസുകളില്‍ പ്രതികളാണെന്ന് കംപനി ബുധനാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. നിലവില്‍, ഈ കേസുകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും അടിസ്ഥാനരഹിതവും അപൂര്‍ണവുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങളെന്നും കംപനി വിശദീകരിക്കുന്നു.
ഈ കേസുകള്‍ മൂലമുള്ള സാമ്പത്തിക ആഘാതത്തെക്കുറിച്ച് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ ഒന്നും പറയാനാകില്ലെന്നും എന്നാല്‍ ഭാവിയില്‍ കംപനിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചേക്കുമെന്നും ഡാബര്‍ ഇന്‍ഡ്യ അറിയിച്ചു. അതേസമയം, ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയ ചില ഹെയര്‍ സ്ട്രെയിറ്റനിംഗ് ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്കാരണമാകുമെന്നും ഫോക്‌സ് ബിസിനസ് റിപോര്‍ട് ചെയ്തു.
കേസുകള്‍ വന്നതോടെ ഡാബറിന്റെ ഓഹരികള്‍ ഇടിഞ്ഞു. വ്യാഴാഴ്ച ഡാബര്‍ ഓഹരികളുടെ വില 2.25% ഇടിഞ്ഞപ്പോള്‍ വെള്ളിയാഴ്ച 0.12 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

Keywords: Dabur India, US, Canada, Cancer, Court, Health Problems, Malayalam News, Dabur India sued in US and Canada for selling products allegedly causing cancer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.