ബറേലി: (www.kvartha.com 04.10.2015) ബീഫ് കഴിക്കുന്നവര്‍ക്ക് ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖിന്റെ വിധിയായിരിക്കുമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് സാധ്വി പ്രചി. ബീഫ് കഴിക്കുന്നവര്‍ക്ക് സമാനമായ മരണമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രചി. അതേസമയം ദാദ്രി സംഭവത്തില്‍ ബിജെപിക്കുള്ള പങ്കും വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഒരാള്‍ ലോക്കല്‍ ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ്.
ശിവം, വിഷാല്‍ എന്നീ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കേസില്‍ തിരിച്ചറിയപ്പെട്ട പ്രതികളുടെ എണ്ണം എട്ടായി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാദ്രിയില്‍ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ബീഫ് കഴിച്ചുവെന്നാരോപിച്ച് ഇരുനൂറ് പേരടങ്ങുന്ന ജനക്കൂട്ടം മുഹമ്മദ് അഖ്‌ലാഖ് എന്ന അന്‍പതുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഡാനിഷിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
SUMMARY: New Delhi: Vishwa Hindu Parishad leader Sadhvi Prachi on Saturday triggered fresh controversy when she said that those who consume cow meat deserve the same fate as that of Dadri lynching incident.
Keywords: Dadri lynching case, Dadri lynching, Dadri case, BJP, Sadhvi Prachi, Sanjay Rana, UP, beef, Cow meat, Cow slaughter

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.