ദാദ്രി സംഭവം; അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് പശുവിറച്ചിയല്ല, ആട്ടിറച്ചിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

 


ന്യൂഡല്‍ഹി: (www.kvartha.com 09.10.2015) ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അന്‍പതുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്. അഖ്‌ലാഖിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നുള്ള ക്ഷേത്ര അനൗണ്‍സിനെ തുടര്‍ന്ന് 200 പേരടങ്ങുന്ന സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമണത്തില്‍ അഖ്‌ലാഖ് കൊല്ലപ്പെടുകയും മകന്‍ ഡാനിഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡാനിഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ ആതിഥ്യം സ്വീകരിച്ചവര്‍ തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അഖ്‌ലാഖിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ നാുവിട്ടുപോകാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

എന്നാല്‍ ഇപ്പോള്‍ ഇഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസത്തിന്റെ സാമ്പിളുകളുടെ
ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് പശുവിന്റേതല്ലെന്നും ആടിന്റേതായിരുന്നെന്നും തെളിഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് മഥുരയില്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക്  അയച്ചെങ്കിലും അതിലും പശുവിറച്ചിയല്ലെന്ന് തെളിഞ്ഞിരിക്കയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഖ്‌ലാഖിന്റെ കുടുംബവും തങ്ങള്‍ പശുവിറച്ചി കഴിച്ചിട്ടില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. പോലീസിന്റെ എഫ്‌ഐആറിലും പശുവിറച്ചിയെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം.

ദാദ്രി സംഭവം; അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് പശുവിറച്ചിയല്ല, ആട്ടിറച്ചിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്


Also Read:
ധീരമായ നിലപാടുമായി നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു

Keywords:  Dadri lynching: Forensic test proves meat found in Akhlaq's house was mutton not beef, say sources, New Delhi, Allegation, attack, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia