ദാദ്രി പ്രതിപട്ടികയില്‍ അടുപ്പക്കാരുടെ പേരുകളുണ്ടെന്ന് മനേക ഗാന്ധി; അഖ് ലാഖ് വധത്തില്‍ ബിജെപിയുടെ പങ്ക് പറഞ്ഞ് കേന്ദ്രമന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 10.10.2015) ദാദ്രി സംഭവത്തില്‍ ബിജെപിക്കുള്ള പങ്ക് വെളിപ്പെടുത്തി കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. നിലവില്‍ പോലീസ് തയ്യാറാക്കിയിരിക്കുന്ന പ്രതിപട്ടികയില്‍ മനേക ഗാന്ധിയ്ഉടെ അടുപ്പക്കാരുണ്ടെന്നും അവര്‍ നിരപരാധികളാണെന്നുമാണ് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ദാദ്രി സംഭവം സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു. പോലീസ് ഓരോ ദിവസവും പുതിയ പേരുകള്‍ പ്രതിപട്ടികയില്‍ ചേര്‍ക്കുകയാണ്. ഇത് തെറ്റായ നടപടിയാണ്. പോലീസിന്റേയും സര്‍ക്കാരിന്റേയും കഴിവില്ലായ്മയാണിത് കാണിക്കുന്നത് മനേക ഗാന്ധി ആരോപിച്ചു.

പ്രതിപട്ടികയിലെ രണ്ട് പ്രതികളെ എനിക്കറിയാവുന്നതാണ്. അവരുടെ പേരുകള്‍ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണ് കേന്ദ്രമന്ത്രി പറഞ്ഞു.

ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. എന്നാല്‍ നിരപരാധികളായവരെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖ് എന്ന 50കാരനെ 200 പേരടങ്ങുന്ന ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കേസ് വന്‍ വിവാദമായതിനാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുപി പോലീസ് മുന്നോട്ടുപോകുന്നത്. ഇതുവരെ 8 പേര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കിയിരുന്നു.
ദാദ്രി പ്രതിപട്ടികയില്‍ അടുപ്പക്കാരുടെ പേരുകളുണ്ടെന്ന് മനേക ഗാന്ധി; അഖ് ലാഖ് വധത്തില്‍ ബിജെപിയുടെ പങ്ക് പറഞ്ഞ് കേന്ദ്രമന്ത്രി

SUMMARY: Union Minister for Women and Child Development Maneka Gandhi on Friday accused the Akhilesh Yadav-led Samajwadi Party Government in Uttar Pradesh of manipulating the Dadri lynching case for self gain.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, Maneka Gandhi, Union minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia