ഏഷ്യ ഉറ്റുനോക്കുന്നത് ഇന്ത്യയുടെയും ചൈനയുടെയും സൗഹൃദം; ദലൈലാമ

 


ഗാസിയാബാദ്:  (www.kvartha.com 28/01/2015) ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദമാണ് ഏഷ്യ ഒറ്റുനോക്കുന്നതെന്ന് ടിബറ്റിലെ ആധ്യാത്മികനേതാവ് ദലൈലാമ. രാജേന്ദ്രനഗറിലെ പൊതുവിദ്യാലയത്തില്‍ നടന്ന ഒരു പരിപാടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഏഷ്യ ഉറ്റുനോക്കുന്നത് ഇന്ത്യയുടെയും ചൈനയുടെയും സൗഹൃദം; ദലൈലാമ
മാതൃരാജ്യമായ ചൈനയെ മഹത്തായ രാജ്യമെന്നു വിശേഷിപ്പിച്ച ദലൈലാമ ചൈനയിലെ ജനങ്ങള്‍ കഠിനാധ്വാനികളാണെന്നും സംസ്‌കാരസമ്പന്നരാണെന്നും പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് സൗഹൃദരാഷ്ട്രങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമായിത്തുടരേണ്ടത് ഏഷ്യയുടെ മുഴുവന്‍ ആവശ്യമാണെന്ന് ദലൈലാമ കൂട്ടിചേര്‍ത്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ദലൈലാമ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ കലാപങ്ങള്‍ അയവ്് വരുത്താനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ ശക്തിയേറിയ തൂണുകളെന്നും മാധ്യമപ്രവര്‍ത്തകരോട് ദലൈലാമ പറഞ്ഞു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia