കോയമ്പത്തൂരില്‍ ദലിത് ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ ജാതിക്കാരന്റെ കാല് പിടിപ്പിച്ചു; റിപോര്‍ട് ആവശ്യപ്പെട്ട് കളക്ടര്‍

 



ചെന്നൈ: (www.kvartha.com 08.08.2021) തമിഴ്‌നാട്ടില്‍ ദലിത് വിഭാഗത്തില്‍ വിഭാഗത്തില്‍ നിന്നുള്ള സര്‍കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ ജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ചു. കോയമ്പത്തൂരിലെ അന്നൂര്‍ വിലേജ് ഓഫീസില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഈ ദലിത് ഉദ്യോഗസ്ഥന്‍ സവര്‍ണജാതിക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

സര്‍കാരിന് അപമാനമായ സംഭവത്തില്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ റിപോര്‍ട് ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ആരംഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. ഗൗണ്ടര്‍ വിഭാഗക്കാരനായ ഗോപിനാഥ് എന്നയാളാണ് വിലേജ് അസിസ്റ്റന്റ് ഓഫീസറായ മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്.

കോയമ്പത്തൂരില്‍ ദലിത് ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ ജാതിക്കാരന്റെ കാല് പിടിപ്പിച്ചു; റിപോര്‍ട് ആവശ്യപ്പെട്ട് കളക്ടര്‍


വീടിന്റെ രേഖകള്‍ ശരിയാക്കാന്‍ വിലേജ് ഓഫീസില്‍ എത്തിയ ഗോപിനാഥിന്റെ പക്കല്‍ ആവശ്യമായ കൂടുതല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. മതിയായ രേഖകള്‍ എത്തിക്കണമെന്ന് വിലേജ് ഓഫീസര്‍ അറിയിച്ചതോടെ പ്രകോപിതനായ ഗോപിനാഥ് വനിതാ ഉദ്യോഗസ്ഥയായ വിലേജ് ഓഫീസറെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്‌നം ഗുരുതരമായത്. ബഹളം കേട്ട് എത്തിയ മുത്തുസ്വാമി പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതോടെ ഗോപിനാഥ് കൂടുതല്‍ പ്രകോപിതനായി.

തര്‍ക്കത്തിനിടെ ഇടപെട്ട വിലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ കൂടുതല്‍ പ്രകോപിതനായ ഗോപിനാഥ് ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് 
ഗോപിനാഥിന്റെ കാലില്‍ വീണ് മുത്തുസ്വാമി മാപ്പ് പറയുകയും പൊട്ടിക്കരയുകയും ചെയ്തത്.

തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പ്രമുഖരുടെ ജാതിപ്പേരുകള്‍ ഒഴിവാക്കാനുള്ള നീക്കം ഡി എം കെ സര്‍കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യവും പുറത്തുവരുന്നത് എന്നതാണ് ഏറ്റവും പ്രധാനം. ഗൗണ്ടര്‍ വിഭാഗം പ്രബലശക്തിയായ മേഖലയാണ് കോയമ്പത്തൂര്‍ ഉള്‍പെടെയുള്ള കിഴക്കന്‍ തമിഴ്‌നാട്ടിലെ മേഖലകള്‍. ജാതി രൂഢമൂലമായ കോയമ്പത്തൂര്‍ ഉള്‍പെടെയുള്ള മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. 

Keywords:  News, National, Chennai, Tamilnadu, Viral, District Collector, Police, Threat, Dalit Employee at TN Govt Office 'Forced' to Fall at Feet of Caste Hindu Man; Video Goes Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia