ദളിത് യുവതിക്ക് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കണം; ആഗ്രഹങ്ങളെല്ലാം തുറന്നുപറഞ്ഞ് യുവതി ചാനലില്‍, വിഡിയോ കാണാം
Nov 23, 2016, 11:35 IST
ലക്‌നോ: (www.kvartha.com 23/11/2016) വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളോട് ആരാധന തോന്നുക സ്വാഭാവികം. എന്നാല്‍ തങ്ങള്‍ ആരാധിക്കുന്ന ഉന്നതരായ പുരുഷന്‍മാരെ വിവാഹം ചെയ്യണമെന്ന് സാധാരണക്കാരായ സ്ത്രീകളും ഉന്നതരായ സ്ത്രീകളെ വിവാഹം ചെയ്യണമെന്ന് സാധാരണക്കാരായ പുരുഷന്‍മാരും വാശിപിടിച്ചാല്‍ കുഴങ്ങിയതുതന്നെ. ഇവിടെ ഒരു ആരാധിക ഇങ്ങനെയൊരു ആഗ്രഹം ഉന്നയിച്ച് വെട്ടിലാക്കിയിരിക്കുന്നത് എ ഐ സി സി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെയാണ്.
രാഹുലിന്റെ ജീവിതസഖിയാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഒരു ദളിത് യുവതി രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുലിനെ കണ്ട് കാര്യങ്ങള്‍ പറയാനാണ് യുവതി എത്തിയത്. രാഹുലിനെ കാണാനും സംസാരിക്കാനും അനുവാദം നല്‍കിയില്ലെങ്കിലും തന്റെ വിവാഹം രാഹുലുമായിട്ടാണെന്ന് യുവതി ഒരു ചാനലിനോട് തറപ്പിച്ചുപറഞ്ഞു.
ദലിതര്‍ക്കൊപ്പം നില്‍ക്കാനും അവരുടെ കാര്യത്തില്‍ ഇടപെടാനും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും രാഹുല്‍ തയ്യാറായിട്ടുണ്ട്. താന്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്ത്രീയാണ്. ആദ്യം രാഹുലിനെ വിശ്വാസമുണ്ടായിരുന്നില്ല. പിന്നീട് രണ്ടു മൂന്ന് തവണ രാഹുലിനെ കണ്ടിട്ടുണ്ട്. സംസാരിച്ചിരുന്നു. കൈ തന്നിട്ടുണ്ട്. സുഖ വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് രാഹുലും എന്നെ ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലായത്.
ഇപ്പോള്‍ രാഹുലിനെ വിശ്വസമായി. കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗത്തിന്റെ ജില്ലാ ഭാരവാഹിയായി തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. ചിലര്‍ തന്നെ നീക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും കുഴപ്പമില്ല, വിവാഹിതയാകാനുള്ള യോഗമുണ്ടെങ്കില്‍ വരന്‍ രാഹുല്‍ മാത്രമായിരിക്കുമെന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നും രാഹുലിന്റെ കുട്ടിക്ക് ജന്മം നല്‍കുമെന്ന് സ്വപ്നം കണ്ടതായും യുവതി പറയുന്നു.
രാഹുല്‍ നല്ല മനുഷ്യനാണ്, നല്ല നേതാവാണ്, മുന്‍ പ്രധാനമന്ത്രിയുടെ മകനാണ്, എനിക്ക് കുറെ ശത്രുക്കളുണ്ട്. രാഹുലിനെ കിട്ടിയാല്‍ തന്റെ എല്ലാം കാര്യങ്ങളും ശരിയാകുമെന്ന് യുവതി ചാനലിനോട് വ്യക്തമായി. രാഷ്ട്രീയത്തിലെ തിരക്കുകാരണം വിവാഹപ്രായം കഴിഞ്ഞിട്ടും അതിന് മുതിരാതിരിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ഇനി വിവാഹിതനാകുമോയെന്ന കാര്യത്തില്‍ രാഹുല്‍ ഇതുവരെ മനസ് തുറന്നിട്ടുമില്ല.
SUMMARY: In India, there’s nothing like a big fat wedding. No wonder, people go crazy when our favourite stars tie the knot or receive a proposal. We can hear the shehnais already.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.