Police Booked | 'വിവാഹ ചടങ്ങിനിടെ ഭക്ഷണത്തിന്റെ പ്ലേറ്റിൽ തൊട്ടു; 18 കാരനെ ക്രൂരമായി മർദിച്ചു'; കേസെടുത്ത് പൊലീസ്

 


ലക്‌നൗ: (www.kvartha.com) വിവാഹ ചടങ്ങിനിടെ ഭക്ഷണ പ്ലേറ്റ് എടുത്തതിന് 18 കാരനായ ദളിത് കൗമാരക്കാരനെ ക്രൂരമായി മർദിച്ചതായി പരാതി. യുപിയിലെ വസീർഗഞ്ചിലാണ് സംഭവം നടന്നത്. എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലല്ല എന്ന യുവാവിനാണ് മർദനമേറ്റത്.
        
               
Police Booked | 'വിവാഹ ചടങ്ങിനിടെ ഭക്ഷണത്തിന്റെ പ്ലേറ്റിൽ തൊട്ടു; 18 കാരനെ ക്രൂരമായി മർദിച്ചു'; കേസെടുത്ത് പൊലീസ്


യുവാവ് ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നും സന്ദീപ് പാണ്ഡെ എന്നയാളുടെ വീട്ടിലായിരുന്നു പരിപാടിയെന്നും ലല്ലയുടെ സഹോദരൻ രേണു പറഞ്ഞു. 'ലല്ല ഒരു ഭക്ഷണ പ്ലേറ്റ് എടുത്തയുടനെ, സന്ദീപും സഹോദരന്മാരും അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. ജ്യേഷ്ഠൻ സത്യപാൽ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തെയും മർദിക്കുകയും മോട്ടോർ സൈക്കിൾ കേടുവരുത്തുകയും ചെയ്തു', രേണു കൂട്ടിച്ചേർത്തു.

സന്ദീപിന്റെയും സഹോദരന്മാരുടെയും പെരുമാറ്റത്തെക്കുറിച്ച് ഗ്രാമമുഖ്യന്മാർക്ക് പരാതി നൽകി. അതറിഞ്ഞപ്പോൾ അവർ തങ്ങളുടെ വീട്ടിൽ കയറി ലല്ലയെ വീണ്ടും മർദിക്കുകയും നാശ നഷ്ടങ്ങൾ വരുത്തിയതായും രേണു ആരോപിച്ചു. സംഭവത്തിൽ സന്ദീപ് പാണ്ഡെ, അമ്രേഷ് പാണ്ഡെ, ശ്രാവൺ പാണ്ഡെ, സൗരഭ് പാണ്ഡെ, അജിത് പാണ്ഡെ, വിമൽ പാണ്ഡെ, അശോക് പാണ്ഡെ. എന്നിവർക്കെതിരെ കേസെടുത്തതായി ഗോണ്ട എഎസ്പി ശിവ് രാജ് പറഞ്ഞു.

Keywords: Dalit youth thrashed for touching food at wedding in UP, National,News,Top-Headlines,Latest-News,Lucknow,Police,wedding,Assault,Case,Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia