യോഗിയുടെ ഏക മുസ്ലിം മന്ത്രി! ഉത്തർപ്രദേശിൽ പുതിയ ന്യൂനപക്ഷ മുഖമായി ഡാനിഷ് ആസാദ്
Mar 25, 2022, 17:01 IST
ലക്നൗ: (www.kvartha.com 25.03.2022) യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക മുസ്ലീം മുഖമായി 32 കാരനായ ഡാനിഷ് ആസാദ്. നിലവിൽ ബിജെപി ന്യൂനപക്ഷ മോർച സംസ്ഥാന ജനറൽ സെക്രടറിയായ അദ്ദേഹം വിദ്യാർഥി ജീവിതം മുതൽ അഖില ഭാരതീയ വിദ്യാർഥി പരിഷതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ യോഗി ആദിത്യനാഥിന്റെ സർകാരിൽ ന്യൂനപക്ഷ ക്ഷേമ, മുസ്ലിം വഖഫ്, ഹജ് മന്ത്രി എന്നീ വകുപ്പുകളുടെ സഹമന്ത്രിയായ മുഹ്സിൻ റാസയ്ക്ക് പകരമായാണ് ഡാനിഷ് ആസാദ് എത്തിയിരിക്കുന്നത്.
ഡാനിഷ് ആസാദ് അൻസാരി ബല്ലിയയിലെ ബസന്ത്പൂർ സ്വദേശിയാണ്. 2006-ൽ ലക്നൗ സർവകലാശാലയിൽ നിന്ന് ബി കോം പൂർത്തിയാക്കി. ഇതിനുശേഷം, ഇവിടെ നിന്ന് അദ്ദേഹം മാസ്റ്റർ ഓഫ് ക്വാളിറ്റി മാനജ്മെന്റും തുടർന്ന് മാസ്റ്റർ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും പഠിച്ചു. 2011 ജനുവരിയിൽ എബിവിപിയിൽ ചേർന്നു. ഇവിടെ നിന്നാണ് ഡാനിഷിന്റെ സ്വതന്ത്ര ചിന്തകൾ ലക്നൗ സർവകലാശാലയിൽ അലയടിക്കാൻ തുടങ്ങിയത്. എബിവിപിക്കും ബിജെപിക്കും ആർഎസ്എസിനും വേണ്ടി യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലിം യുവാക്കൾക്കിടയിൽ പ്രവർത്തിച്ചു.
2017ൽ യുപിയിൽ ബിജെപി സർകാർ രൂപീകരിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്തവർക്ക് സമ്മാനം ലഭിച്ചു. അതിലൊന്നായിരുന്നു ഡാനിഷ് ആസാദിന്റെ പേര്. 2018ൽ ഫക്രുദ്ദീൻ അലി അഹ്മദ് മെമോറിയൽ കമിറ്റി അംഗമായിരുന്നു ഡാനിഷ്. പിന്നീട് ഉറുദു ഭാഷാ കമിറ്റി അംഗമായി. ഇത് ഒരു തരത്തിൽ മന്ത്രി പദവിക്ക് തുല്യമാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് 2021 ഒക്ടോബറിൽ ന്യൂനപക്ഷ മോർച സംസ്ഥാന ജനറൽ സെക്രടറി സ്ഥാനമെന്ന വലിയ ഉത്തരവാദിത്തം ബിജെപി ഏൽപിച്ചു. ഒടുവിൽ മന്ത്രിസഭയിൽ ഇടവും.

Keywords: News, National, Top-Headlines, Uttar Pradesh, Lucknow, BJP, Yogi Adityanath, Muslim, Cabinet, Minister, Chief Minister, Danish Azad, Yogi Adityanath-led Cabinet, Danish Azad; lone Muslim face in the new Yogi Adityanath-led Cabinet.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.