മകളോടുള്ള സ്‌നേഹം; ലാലു യാദവ് ഗുണ്ടാതലവനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി

 


പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളോടുള്ള അമിത സ്‌നേഹം ഗുണ്ടാതലവനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നതില്‍ വരെ എത്തിച്ച. ജയില്‍ ശിക്ഷയനുഭവിച്ച റിത്‌ലാല്‍ യാദവിനെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ലാലു നിയമിച്ചത്. തിങ്കളാഴ്ചയായിരുന്നു നിയമനം. ലാലുവിന്റെ മകള്‍ മിസ ഭാരതിക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് റിത്‌ലാല്‍ യാദവിനെ സമീപിച്ച ലാലു പ്രതിഫലമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുകയായിരുന്നു.

ബീഹാറിലെ പാടലീപുത്രയില്‍ നിന്നുമാണ് മിസ ഭാരതി മല്‍സരിക്കുന്നത്. തീവ്രവാദ നിലപാടുകളുള്ള റിത്‌ലാല്‍ സ്വതന്ത്രനായി പാടലീപുത്രയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലാലു റിത്‌ലാലുമായി യോജിപ്പിലെത്തിയത്.
മകളോടുള്ള സ്‌നേഹം; ലാലു യാദവ് ഗുണ്ടാതലവനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി
പാറ്റ്‌നയിലെ ബിയൂര്‍ ജയിലില്‍ കൊലക്കേസിലകപ്പെട്ട് കഴിയുകയായിരുന്നു റിത്‌ലാല്‍. ബിജെപി നേതാവ് സത്യ നാരായണ്‍ സിന്‍ഹയുടെ കൊലപാതകക്കേസിലാണിത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് റിത്‌ലാല്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു.

SUMMARY: Patna: Daughter's love forced RJD chief Lalu Prasad to bargain with jailed gangster Ritlal Yadav to get his support for Misa Bharti and appoint him the party general secretary.

Keywords: Patna, Bihar, Misa Bharti, RJD, Ritlal Yadav,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia