ദാവൂദ് ഇബ്രാഹീം കറാച്ചിയില്‍; ദാവൂദിന്റെ ഭാര്യയുമായി ചാനല്‍ റിപോര്‍ട്ടര്‍ ഫോണില്‍ ബന്ധപ്പെട്ടു
Aug 22, 2015, 23:43 IST
ന്യൂഡല്‍ഹി: (www.kvartha.com 22.08.2015) പിടികിട്ടാപ്പുള്ളിയും അധോലോക രാജാവുമായ ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ഒരു പ്രമുഖ ഇന്ത്യന്‍ ചാനല്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടു. ദാവൂദിന്റെ ഫോണ്‍ ബില്ലുകളും യാത്രാ രേഖകളും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ചാനലിന്റെ നടപടി.
ടൈംസ് നൗവിന്റെ റിപോര്‍ട്ടറാണ് ദാവൂദിന്റെ ഭാര്യ മെഹ്ജബീന്‍ ശെയ്ഖയുമായി സംസാരിച്ചത്. ദാവൂദിന്റെ ഭാര്യയല്ലേ എന്ന് ചോദിച്ച റിപോര്‍ട്ടറോട് അവര്‍ അതെ എന്ന് മറുപടി പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ അവര്‍ പൊടുന്നനെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇബ്രാഹീം ഉറങ്ങുകയാണെന്ന് ഫോണ്‍ കട്ട് ചെയ്യുന്നതിന് മുന്‍പ് അവര്‍ പറഞ്ഞിരുന്നു.
മറ്റൊരു റിപോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ നിന്നും വീണ്ടും അതേ നമ്പറിലേയ്ക്ക് വിളിച്ചുവെങ്കിലും മറുതലയ്ക്കലുള്ള സ്ത്രീ ഒഴിഞ്ഞുമാറി. പിന്നീട് വിളിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
ദാവൂദ് ഇബ്രാഹീം, ഭാര്യ മെഹ്ജബീന്‍ ശെയ്ഖ, മകന് മൊയീന്‍ നവാസ്, മക്കളായ മഹ്റൂഖ്, മെഹ്റീന്‍, മസിയ എന്നിവര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടിരുന്നു. കൂടാതെ ദാവൂദിന്റെ ലഭ്യമായ ഫോട്ടോകളില്‍ ഒടുവിലത്തേയും അവര്‍ പുറത്തുവിട്ടിരുന്നു.
മുടി കൊഴിഞ്ഞ്, ക്ലീന്‍ ഷേവ് ചെയ്ത ദാവൂദിന്റെ ചിത്രമാണിത്. മുഖ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളൊന്നും അടുത്ത കാലത്തൊന്നും ദാവൂദ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രം.
SUMMARY: An Indian news channel on Saturday established contact over phone with a woman in Karachi who identified herself as Dawood Ibrahim's wife, a day after Hindustan Times’ expose of phone bills and travel records that proved the Mumbai blast accused's presence in Pakistan.
Keywords: Dawood Ibrahim, Phone, Contact, Times Now, Hindustan Times, Wife,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.