ലേലത്തില്‍ വാങ്ങിയ കാര്‍ ആംബുലന്‍സ് ആക്കാന്‍ തീരുമാനിച്ചു; ഒടുവില്‍ അധോലോക ഭീഷണിയെ തുടര്‍ന്ന് കത്തിക്കുന്നു

 


മുംബൈ: (www.kvartha.com 23.12.2015) അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തില്‍ വാങ്ങിയ കാര്‍ കത്തിക്കുന്നു.  ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയില്‍ ഗാസിയാബാദിലെ ഇന്ദിരപുരത്ത് പൊതുജനത്തിന് മുമ്പാകെയാണ് കത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദാവൂദിന്റെ കാര്‍ ലേലത്തില്‍ പിടിച്ച സ്വാമി ചക്രപാണിയാണ് കാര്‍ കത്തിച്ചുകളയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് മുംബൈയില്‍ നടന്ന ലേലത്തിലാണ്  ദാവൂദ് ഉപയോഗിച്ചിരുന്ന ഹുണ്ടായ് അക്‌സന്റ് കാര്‍ 32,000 രൂപയ്ക്ക് ചക്രപാണി ലേലത്തില്‍ പിടിച്ചത്.

ഈ കാര്‍ ആംബുലന്‍സാക്കി മാറ്റാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ദാവൂദിന്റെ ആളുകള്‍  ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് കാര്‍  കത്തിച്ചുകളയാന്‍ തീരുമാനിച്ചതെന്ന് ചക്രപാണി പറയുന്നു. അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റായിട്ടാണ് ചക്രപാണി അവകാശപ്പെടുന്നത്.

ദാവൂദിന് അയാളുടെ രീതിയില്‍ തന്നെ മറുപടി നല്‍കാനാണ് ശ്രമം. ദിവസങ്ങള്‍ക്ക്  മുമ്പാണ് മുംബൈയില്‍ നിന്നും ലേലത്തില്‍ വാങ്ങിയ ഈ കാര്‍ മറ്റൊരു വാഹനത്തില്‍ ഡെല്‍ഹിയിലെത്തിച്ചത്. ദാവൂദും സംഘവും രാജ്യത്ത് നടത്തിയ തീവ്രവാദ പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ കത്തിക്കുന്നത്.
ലേലത്തില്‍ വാങ്ങിയ കാര്‍ ആംബുലന്‍സ് ആക്കാന്‍ തീരുമാനിച്ചു; ഒടുവില്‍ അധോലോക ഭീഷണിയെ തുടര്‍ന്ന് കത്തിക്കുന്നു

Also Read:
ബേഡകത്ത് ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം

Keywords:  Dawood Ibrahim's Car, Sold At Auction, To Be Burnt, Mumbai, New Delhi, Threatened, Terrorists, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia