ദാവൂദ് ഇബ്രാഹീമിന്റെ ബദ്ധവൈരി ഛോട്ടാ രാജന്‍ അതീവ ഗുരുതരാവസ്ഥയില്‍
Apr 23, 2014, 21:42 IST
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹീമിന്റെ ബദ്ധവൈരി ഛോട്ടാ രാജനെ അതീവ ഗുരുതരാവസ്ഥയില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച രാജനെ ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ദീര്‍ഘനാളായി വൃക്ക രോഗത്തിന് ചികില്‍സ നടത്തിവരികയായിരുന്നു ഇദ്ദേഹം. ഡയാലിസിസിനുവേണ്ടിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
2000ത്തില്‍ സെപ്റ്റംബറില്‍ ബാങ്കോക്കില്‍ വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു. അന്ന് വെടിയേറ്റ രാജന്‍ പിന്നീട് പൂര്‍വ്വ ആരോഗ്യസ്ഥിതിയിലേയ്ക്ക് എത്തിയിരുന്നില്ല. ഇതിനിടയില്‍ 2001ല്‍ രാജനെ ദാവൂദ് ഇബ്രാഹീമിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ വെടിയേറ്റ ഛോട്ടാ രാജന്‍ ചികില്‍സ തേടി ആശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന ഭയത്തില്‍ കടന്നുകളഞ്ഞു. ശരീരത്തില്‍ നിന്ന് പുറത്തെടുക്കാതിരുന്ന വെടിയുണ്ടയില്‍ നിന്ന് അണുബാധയേറ്റതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്.
SUMMARY: New Delhi: Underworld don and Dawood Ibrahim’s arch rival Chhota Rajan is critically ill and presently admitted in the Intensive Cardiac Care Unit (ICCU) of a Singapore hospital.
Keywords: Dawood Ibrahim, Chota Rajan, ICCU, Singapore,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.