Allegations against Lulu Mall | യുപിയിലെ ലുലു മോള്‍ ഉദ്ഘാടന ദിവസം തന്നെ സന്ദര്‍ശിച്ചത് ലക്ഷത്തിലേറെ പേര്‍; പിന്നാലെ വിദ്വേഷ പ്രചാരണം; നിസ്‌കാരം തുടര്‍ന്നാല്‍ സുന്ദര്‍ കാണ്ഡം ചൊല്ലി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ; ലവ് ജിഹാദിന് സാധ്യതയെന്നും ആരോപണം
Jul 14, 2022, 15:46 IST
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ലുലു മോള്‍ ഉദ്ഘാടന ദിവസം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ച് റെകോര്‍ഡ് സൃഷ്ടിച്ചു. ലുലു ഗ്രൂപിന്റെ ഹൈപര്‍മാര്‍കറ്റും ഫണ്ടുറയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളായി മാറി. ഞായറാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോള്‍ ഉദ്ഘാടനം ചെയ്തത്. 2,000 കോടി രൂപ മുതല്‍മുടക്കില്‍ 2.2 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച ലുലു മാള്‍ ലക്‌നൗ ഗോള്‍ഫ് സിറ്റിയിലെ അമര്‍ ശഹീദ് പാതയിലാണ് തിങ്കളാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നത്. ബെംഗ്‌ളുറു, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ എന്നിവയ്ക്ക് പുറമെ ലുലു ഗ്രൂപ് രാജ്യത്ത് നിര്‍മിക്കുന്ന അഞ്ചാമത്തെ മോള്‍ ആണ് ഇത്.
അതിനിടെ ലുലു മാളിലേത് എന്ന പേരില്‍ നിസ്‌കരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമുയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ഒരു കൂട്ടം ആളുകള്‍ നിസ്‌കരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മോളില്‍ വീണ്ടും നിസ്‌കാരം നടത്തിയാല്‍ അതിനെതിരെ സുന്ദര്‍ കാണ്ഡം ചൊല്ലി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ മുന്നറിയിപ്പ് നല്‍കി.
മോള്‍ തുറന്നത് മുതല്‍ അവിടെ 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെന്ന് സംഘടന പ്രസ്താവനയില്‍ ആരോപിച്ചു. മോളിലെ ജോലിക്കാരില്‍ 80 ശതമാനവും മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്നും ബാക്കി 20 ശതമാനം ഹിന്ദു പെണ്‍കുട്ടികളാണെന്നും ലവ് ജിഹാദ് ആരംഭിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍കാര്‍ പൊതുസ്ഥലങ്ങളില്‍ നിസ്‌കാരമോ മറ്റ് മതപരമായ പ്രവര്‍ത്തനങ്ങളോ നിരോധിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ലുലു മോളില്‍ ആളുകള്‍ നിസ്‌കാരം നടത്തിയെന്നും ഇത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്നും ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി ആവശ്യപ്പെട്ടു.
ആര്‍എസ്എസ് മുഖവാരികയായ 'ഓര്‍ഗനൈസര്‍' അടക്കമുള്ള ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നിസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. ലുലു മാള്‍ ലഖ്നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് ജൂലൈ 10നാണ് സംസ്ഥാന തലസ്ഥാനത്ത് ലുലു മോള്‍ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Keywords: Latest-News, National, Top-Headlines, Controversy, Allegation, Uttar Pradesh, Love Jihad, Hindu Mahasabha, RSS, Lulu Mall, Lulu Mall Lucknow, Allegations against Lulu Mall, Days after inauguration, allegations against Lulu Mall Lucknow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.