Case | മോടിവേഷനല്‍ സ്പീകര്‍ വിവേക് ബിന്ദ്രയ്ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യാസഹോദരന്‍; ലജ്ജാകരമെന്ന് നെറ്റിസണ്‍സ്
Dec 23, 2023, 17:17 IST
ന്യൂഡെല്‍ഹി: (KVARTHA) ഡിസംബര്‍ ആറിനായിരുന്നു മോടിവേഷനല്‍ സ്പീകറും സമൂഹ മാധ്യമങ്ങളിടെ ഇന്‍ഫ്‌ലുവന്‍സറുമായ വിവേക് ബിന്ദ്രയും യാനികയും വിവാഹിതരായത്. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡി (ബിബിപിഎല്‍)ന്റെ സിഇഒയായ വിവേക് ബിന്ദ്രയ്ക്ക് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്‌സ് ഉണ്ട്.
ഇപ്പോഴിതാ, ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടവെ വിവേക് ബിന്ദ്രയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരിക്കുകയാണ് ഭാര്യാസഹോദരന്‍. തന്റെ സഹോദരിയും വിവേക് ബിന്ദ്രയുടെ ഭാര്യയുമായ യാനികയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി അവരുടെ സഹോദരന്‍ വൈഭവ് ഘോത്രയാണ് പൊലീസില്‍ പരാതി നല്‍കിയത്. നോയിഡയിലെ വീട്ടില്‍ വച്ച് വിവേക് യാനികയെ ഗാര്‍ഹികപീഡനത്തിനിരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്.
വിവാഹശേഷം മണിക്കൂറുകള്‍ക്കകം തന്നെ വിവേക് ഭാര്യയെ ഉപദ്രവിച്ചു തുടങ്ങി, മുറിയില്‍ വച്ച് മുടിക്കു കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു, യാനികയുടെ ഫോണ്‍ തകര്‍ത്തെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഡിസംബര്‍ ഏഴിന് രാവിലെ വിവേകും അമ്മ പ്രഭയും തമ്മില്‍ വഴക്കുണ്ടായി. ഇരുവരുടെയും വഴക്ക് തീര്‍ക്കാന്‍ യാനിക ഇടപെട്ടു. തുടര്‍ന്നാണ് യാനികയെ വിവേക് ശാരീരികമായി പീഡിപ്പിച്ചതെന്നും യാനികയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിവേക് ബിന്ദ്രയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അത് ലജ്ജാകരമെന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്.

Keywords: News, National, National-News, Police-News, Marriage, Motivational Speaker, Vivek Bindra, Faces, Domestic Violence, Allegations, Netizens, Social Media Influencer, National News, Days after marriage, motivational speaker Vivek Bindra faces domestic violence allegations.Ye aapke motivational speaker Vivek bindra hain. #StopVivekBindra pic.twitter.com/u1uI9lmTWp
— Mr.AshwaniOfficial (@sh_anit) December 23, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.