വിവാഹ ക്ഷണക്കത്ത് ചോര്‍ന്നതോടെ ലൗ ജിഹാദ് ആരോപിച്ച് എതിര്‍പ്പും ഫോണില്‍ വിളിച്ച് ഭീഷണിയും; സമൂഹ്യപ്രവര്‍ത്തകരും എംഎല്‍എയും പിന്തുണയുമായി രംഗത്ത് എത്തിയതോടെ അവര്‍ വിവാഹിതരായി

 



നാസിക്: (www.kvartha.com 24.07.2021) ലൗ ജിഹാദ് ആരോപിച്ച് മുടങ്ങിയ വിവാഹം എതിര്‍പ്പും ഭീഷണിയും വകവെക്കാതെ നടത്തി. വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടന്നത്. നാസികിലെ സ്വര്‍ണവ്യാപാരി പ്രസാദ് അദ്ഗവോന്‍കറിന്റെ മകള്‍ രസികയുടെയും അസിഫ് ഖാന്റെയും വിവാഹമാണ് നടന്നത്.

വിവാഹത്തിന്റെ ക്ഷണക്കത്ത് ചോര്‍ന്നതോടെ ചിലര്‍ ഉയര്‍ത്തിയ ലൗ ജിഹാദ് ആരോപിച്ച് എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെ ഹിന്ദു, മുസ്ലീം ആചാരപ്രകാരം അവര്‍ വിവാഹിതരായി. രസിക ഭിന്നശേഷിക്കാരിയാണ്. നിരവധി വിവാഹ ആലോചനകള്‍ വന്നെങ്കിലും നടന്നില്ല. ഈയടുത്താണ് രസികയും സഹപാഠിയുമായ ആസിഫ് ഖാനും വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിച്ചത്. തുടര്‍ന്ന് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു ജൂലൈ 18ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

എന്നാല്‍ വിവാഹ ക്ഷണക്കത്ത് ചോര്‍ന്ന് വാട്സ് ആപില്‍ പ്രചരിച്ചു. ഇതോടെ ലൗ ജിഹാദ് ആരോപണവുമായി ചിലര്‍ രംഗത്തെത്തി. നിരവധി പേര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് വിവാഹം റദ്ദാക്കാന്‍ സമുദായ നേതാക്കള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിവാഹം റദ്ദാക്കുന്നെന്ന് കുടുംബം അറിയിച്ചു. പിന്നീട് വിവാഹം കോടതിയില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് വലിയ പിന്തുണ ലഭിച്ചതോടെ നാസികിലെ ഒരു ഹോടെലില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടത്തിയത്.

വിവാഹ ക്ഷണക്കത്ത് ചോര്‍ന്നതോടെ ലൗ ജിഹാദ് ആരോപിച്ച് എതിര്‍പ്പും ഫോണില്‍ വിളിച്ച് ഭീഷണിയും; സമൂഹ്യപ്രവര്‍ത്തകരും എംഎല്‍എയും പിന്തുണയുമായി രംഗത്ത് എത്തിയതോടെ അവര്‍ വിവാഹിതരായി


നേരത്തെ വിവാഹക്ഷണക്കത്ത് ചോര്‍ന്നതോടെ സമുദായത്തില്‍ നിന്നുള്ളവര്‍ വിവാഹത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ലൗ ജിഹാദാണ് നടക്കുന്നതെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് വിവാഹ ചടങ്ങ് ഒഴിവാക്കിയെന്ന് അന്ന് ദ ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വാര്‍ത്ത വന്നിരുന്നു. 

എന്നാല്‍ വാര്‍ത്ത ചര്‍ച്ചയായതോടെ, വിവിധ സമൂഹ്യപ്രവര്‍ത്തകരും, സമൂഹത്തിലെ വിവിധ തുറയില്‍ നിന്നുള്ളവരും പിന്തുണയുമായി രംഗത്ത് എത്തി. സ്വതന്ത്ര്യ എം എല്‍ എ ബചാചു കണ്ഡു അടക്കമുള്ളവര്‍ വധുവിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്ത് എത്തുകയായിരുന്നു.

Keywords:  News, National, India, Nasik, Marriage, Love Jihad, MLA, Supporters, Family, Days after wedding card leak led to ‘love jihad’ protest, Nashik couple ties knot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia