Malaria vaccine | ഇൻഡ്യയുടെ സ്വന്തം വാക്‌സിൻ വിദേശത്തേക്ക്; മലേറിയയ്‌ക്കെതിരെയുള്ള വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ ഡിജിസിഐ അനുമതി നൽകി

 


ന്യൂഡെൽഹി: (www.kvartha.com) ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചതും സെറം ഇൻസ്റ്റിറ്റ്യൂട് നിർമിച്ചതുമായ മലേറിയയ്‌ക്കെതിരെ ഇൻഡ്യയിൽ നിർമിച്ച ആദ്യത്തെ വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി. രണ്ട് ലക്ഷം ഡോസ് വാക്സിൻ യുകെയിലേക്ക് അയയ്ക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ (DCGI) അനുമതി നൽകി.
               
Malaria vaccine | ഇൻഡ്യയുടെ സ്വന്തം വാക്‌സിൻ വിദേശത്തേക്ക്; മലേറിയയ്‌ക്കെതിരെയുള്ള വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ ഡിജിസിഐ അനുമതി നൽകി

സെറം ഇൻസ്റ്റിറ്റ്യൂട് ഡയറക്ടർ പ്രകാശ് കുമാർ സിംഗ് സെപ്തംബർ 27 ന് മലേറിയയ്‌ക്കെതിരായ വാക്‌സിൻ കയറ്റുമതി ചെയ്യാനുള്ള അനുമതിക്കായി ഡിസിജിഐയിൽ അപേക്ഷിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

'എസ്‌ഐഐ സിഇഒ അഡാർ പൂനവല്ലയുടെ നേതൃത്വത്തിൽ മലേറിയ വാക്‌സിൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ഇൻഡ്യൻ നിർമിത ലോകോത്തര മലേറിയ വാക്‌സിൻ ഞങ്ങൾ രാജ്യത്തുടനീളം അവതരിപ്പിക്കാൻ പോകുകയാണ്. നിലവിൽ, ആഗോളതലത്തിൽ ഒരു മലേറിയ വാക്സിൻ മാത്രമേ ലഭ്യമായിട്ടുള്ളൂ, ജിഎസ്കെ അത് നിർമിക്കുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂടിലാണ് മലേറിയ വാക്‌സിൻ രൂപകൽപ്പന ചെയ്‌തത്. ബുർകിന ഫാസോയിലെ നാനോറോയിൽ 409 കുട്ടികളിൽ വാക്‌സിൻ പരീക്ഷിച്ചു, ഇതിന്റെ ഫലങ്ങൾ 80 ശതമാനം വരെ പ്രതിരോധം കാണിക്കുന്നു', അപേക്ഷയിൽ പറയുന്നു.

Keywords:  DCGI allows to export malaria vaccine to UK, Drugs Controller General of India, National,News,Top-Headlines,Latest-News,newdelhi,vaccine,UK,Science,Researchers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia