ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഡല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ പദവി നഷ്ടമാകാന്‍ സാധ്യത. സംഭവത്തില്‍ മന്ത്രിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന് സമന്‍സ് അയച്ചു. കഴിഞ്ഞ ദിവസം വനിത കമ്മീഷനുമുന്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ മന്ത്രി ഹാജരാകാഞ്ഞതിനെതുടര്ന്ന് ഇന്നും (ബുധനാഴ്ച) സമന്‍സ് അയച്ചിട്ടുണ്ട്. മന്ത്രി ഹാജരായില്ലെങ്കില്‍ ലഫ്. ഗവര്‍ണര്‍ക്കും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും കത്തയക്കുമെന്ന് വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ ബര്‍ക്ക സിംഗ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് കിര്‍ക്കിയിലെ ഒരു വീട്ടില്‍ സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ എ.എ.പി പ്രവര്‍ത്തകര്‍ റെയ്ഡിനെത്തിയത്. നൈജീരിയന്‍ യുവതികള്‍ താമസിക്കുന്ന വീട്ടില്‍ വ്യഭിചാരവും മയക്കുമരുന്ന് വില്പനയും നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി സ്ഥലത്തെത്തിയത്. വീട്ടില്‍ റെയ്ഡ് നടത്തണമെന്ന് മന്ത്രി പോലീസുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
തുടര്‍ന്ന് എ.എ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തിരച്ചില്‍ നടത്തി. മൂന്ന് നൈജീരിയന്‍ യുവതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ പ്രവര്‍ത്തകര്‍ പിടികൂടി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. ഇതോടെ യുവതികള്‍ മന്ത്രിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തിരിഞ്ഞു. ഇതില്‍ മൂന്ന് പേര് വനിത കമ്മീഷനെ സമീപിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മന്ത്രിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മന്ത്രി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടി കൈക്കൊള്ളുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. സോമനാഥ് ഭാരതിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടന്നതായും പാര്‍ട്ടി വക്താവ് അശുതോഷ് ആരോപിച്ചു.
SUMMARY: New Delhi: The Delhi Commission for Women on Wednesday summoned Law Minister Somnath Bharti and asked him to depose before it over allegations of manhandling some Ugandan women by a group led by him during a midnight raid in South Delhi.
Keywords: Somnath Bharti, Aam Aadmi Party, AAP, Midnight Raid, Delhi Police, Delhi Commission for Women

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.