മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് ബെഡില്‍ കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യം ട്വീറ്റ് ചെയ്ത് ബിജെപി എംഎല്‍എ

 



മുംബൈ: (www.kvartha.com 07.05.2020) മുംബൈയിലെ ആശുപത്രി കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. കൊവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് ബെഡില്‍ മൃതദേഹങ്ങളും കിടത്തിയിരിക്കുന്നു. ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് രംഗത്തെത്തിയത്. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.


മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് ബെഡില്‍ കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യം ട്വീറ്റ് ചെയ്ത് ബിജെപി എംഎല്‍എ

കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ഇതിനിടയില്‍ കൂടെ ആളുകള്‍ നടക്കുന്നതും കാണാം. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎല്‍എ എത്തിയത്.

Keywords:  News, National, Mumbai, Dead Body, hospital, Patient, MLA, BJP, Twitter, Dead bodies with patients in ward at hospital Mumbai BJP MLA Tweet 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia