Dead Body | ജമ്മുവില്‍ ഒരു കുടുംബത്തിലെ 6 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ജമ്മു: (www.kvartha.com) ജമ്മുവില്‍ ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ നഗരത്തിലെ പോഷ് പ്രദേശത്തെ രണ്ട് വീടുകളില്‍ നിന്നുമാണ് പകുതി ജീര്‍ണിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവം ജമ്മുവിനെ നടുക്കിയിരിക്കയാണ്.

Dead Body | ജമ്മുവില്‍ ഒരു കുടുംബത്തിലെ 6 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സകീന ബെഗന്‍, രണ്ട് പെണ്‍മക്കളായ നസീമ അക്തര്‍, റുബീന ബാനോ, മകന്‍ സഫര്‍ സലിം, ബന്ധുക്കളായ നൂര്‍ ഉല്‍ ഹബീബ്, സജാദ് അഹ് മദ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

സിദ്ധ്ര പ്രദേശത്തെ പോഷ് താവി വിഹാര്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ജമ്മുവിലെ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി മാറ്റി.

സംഭവസ്ഥലത്തെത്തിയ പൊലീസ് മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെല്ലാം കശ്മീരില്‍ നിന്നുള്ളവരാണ്, അവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ ഒരു എസ്ഐടി രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. എന്നാല്‍, എല്ലാ മൃതദേഹങ്ങളിലും ഡ്രിപ് ലൈനുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ ഒരു ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  6 members of a family found dead under suspicious circumstances in posh Jammu locality, Jammu, News, Dead Body, Police, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia