കര്‍ണാടകവനത്തില്‍ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ അസ്ഥികൂടം; കാസര്‍കോട് സ്വദേശിനിയുടേതാണെന്ന് സംശയം
Jul 17, 2015, 14:48 IST
സുള്ള്യ (കര്‍ണാടക): (www.kvartha.com 17/07/2015) സുള്ള്യയില്‍ 35 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. വ്യാഴാഴ്ച രാത്രി സുള്ള്യ പോലീസ് സ്റ്റേഷന് പരിധിയിലെ ബെള്ളിപ്പാടിയില്‍ വനപ്രദേശത്താണ് മാംസം അടര്‍ന്ന് അഴുകി അസ്ഥികൂടം പുറത്ത് കാണുന്ന യുവതിയുടെ മൃതദേഹം കാണപ്പെട്ടത്.
മൃതദേഹം കാസർകോട് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും ഒരുവര്‍ഷം മുമ്പ് കാണാതായ മടിക്കൈയിലെ സുലോചന (35) എന്ന യുവതിയുടേതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. 2014 മാര്‍ച്ച് മാസത്തിലാണ് അവിവാഹിതയായ സുലോചനയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സുലോചനയുടെ പേരും വിലാസവും ഫോട്ടോയും അടയാളങ്ങളും അടക്കമുള്ള വിവരങ്ങള്‍ കേരളത്തിലെയും കര്‍ണാടകയിലെയും പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരുന്നു.
ബെള്ളിപ്പാടി വനത്തില്‍ കണ്ട യുവതിയുടെ മൃതശരീരം സുലോചനയുടെതാണെന്ന സംശയം ഉയര്‍ന്നതിനാല്‍ സുള്ള്യ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിയിചിട്ടുണ്ട്. സുലോചനയുടെ ബന്ധുക്കള്‍ സുള്ള്യയില്‍ എത്തിയതിന് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാവുകയുള്ളൂ.
Keywords: Karnataka, Kasaragod, Dead, Dead body found in Sulya.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.