Dead Body | മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

 


തേനി: (KVARTHA) തമിഴ്‌നാട് - കേരള അതിര്‍ത്തിയിലെ മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കമ്പം പടിഞ്ഞാറന്‍ വനമേഖലയിലെ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി.

Dead Body | മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ വനമേഖലയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കമ്പം ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ടത്തിന് അയച്ചു. മരിച്ചയാള്‍ക്ക് 30 വയസ് പ്രായം വരുമെന്നും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  Dead body found in Tamil Nadu forest near Mantipara, Chennai, News, Dead Body, Forest, Postmortem, Police, Probe, Hospital, National News.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia