Dearness Allowance Revised | ഈ കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്തയില്‍ വന്‍ വര്‍ധനവ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ (Central Public Sector Enterprises - CPSE) ജോലി ചെയ്യുന്ന ചില ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance) കേന്ദ്ര സര്‍കാര്‍ വര്‍ധിപ്പിച്ചു. ഇത് 2022 ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ നടപ്പിലാക്കി. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് 'പ്രഭാത് ഖബര്‍' റിപോര്‍ട് ചെയ്ത.
               
Dearness Allowance Revised | ഈ കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്തയില്‍ വന്‍ വര്‍ധനവ്

ക്ഷാമബത്ത എത്ര വര്‍ധിപ്പിച്ചു?

01.01.1997 ന് ശമ്പള സ്‌കെയില്‍ പരിഷ്‌കരിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷാമബത്ത 2022 ജൂലൈ ഒന്ന് മുതല്‍ ഇത് 391 ശതമാനമായി വര്‍ധിച്ചു. അതേ സമയം, 01.01.2007 ലെ ശമ്പള സ്‌കെയില്‍ പരിഷ്‌കരണം ഉള്ള സിപിഎസ്ഇയിലെ ജീവനക്കാരുടെ ക്ഷാമബത്ത 185.3 ശതമാനമായി കൂടി. 01.01.2017-ലെ ശമ്പള സ്‌കെയില്‍ പുതുക്കിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത 32.5 ശതമാനമായും വര്‍ധിച്ചു.

2017 ജനുവരി ഒന്ന് മുതല്‍ ശമ്പള സ്‌കെയിലുകള്‍ പരിഷ്‌കരിച്ച ബോര്‍ഡ് തലത്തിലും താഴെയുള്ള തലത്തിലും ഉള്ള ജീവനക്കാര്‍ ഉള്‍പെടെയുള്ള സിപിഎസ്ഇകളില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍-ഫെഡറല്‍ സൂപര്‍വൈസര്‍മാരുടെ ക്ഷാമബത്തയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സിപിഎസ്ഇകളുടെ എക്സിക്യൂടീവുകള്‍ക്കും നോണ്‍-ഫെഡറല്‍ സൂപര്‍വൈസര്‍മാര്‍ക്കും നല്‍കേണ്ട ക്ഷാമബത്ത നിരക്ക് 2017 ലെ ശമ്പള സ്‌കെയിലില്‍ 32.5% ആയിരിക്കും.

ഈ വകുപ്പുകള്‍ പരിധിയില്‍ വരും

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂടീവുകള്‍
എക്‌സ്‌പെന്‍ഡിചര്‍ ഡിപാര്‍ട്‌മെന്റ്, E-II ബ്രാഞ്ച്, നോര്‍ത്ത് ബ്ലോക്, ന്യൂഡെല്‍ഹി. 

അഡ്മിനിസ്ട്രേറ്റീവ് മന്ത്രാലയങ്ങളിലെ/വകുപ്പുകളിലെ അഡ്വൈസേഴ്‌സ്
ദി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യ, 9 ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, ന്യൂഡെല്‍ഹി.

Keywords:  Latest-News, National, Top-Headlines, Central Government, Workers, Government-Employees, Report, Central Government-Employees Salary Hike, Dearness Allowance Revised, Happy News, Central Public Sector Enterprises (CPSE), Dearness Allowance Central Government Revised this Central Government Employees.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia