Suspended | 'ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു'; ഗര്‍ഭിണി വീട്ടില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനിടെ മരിച്ചു; നവജാത ശിശുക്കളും വിടവാങ്ങി; ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും സസ്‌പെന്‍ഷന്‍
Nov 4, 2022, 14:31 IST
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ ഡോക്ടറിന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥ മൂലം യുവതിയും രണ്ട് നവജാത ശിശുക്കളും മരിച്ചതായി ആരോപണം. തുമകുറു ജില്ലയിലാണ് സംഭവം. ആധാര്‍ കാര്‍ഡോ പ്രസവ കാര്‍ഡോ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയും രണ്ട് നവജാത ശിശുക്കളും പ്രസവസമയത്ത് മരിച്ചതെന്നാണ് വിവരം.
അതേസമയം, സംഭവത്തില്‍ പ്രസവ വാര്‍ഡിന്റെ ചുമതലയുള്ള മൂന്ന് നഴ്‌സുമാരെയും ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറെയും അശ്രദ്ധയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട് നല്‍കാന്‍ ആരോഗ്യവകുപ്പ് കമീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്‍ഡ് ചെയ്തവരെ പിരിച്ചു വിടുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കസ്തൂരി (30) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാരതി നഗറിലെ വീട്ടില്‍ ആറ് വയസുള്ള മകളോടൊപ്പം താമസിക്കുകയായിരുന്നു അവര്‍. യുവതിയുടെ ഭര്‍ത്താവ് മറ്റൊരിടത്തായിരുന്നു. ബുധനാഴ്ച വൈകുന്നേരം പ്രസവവേദന അനുഭവപ്പെട്ട യുവതിയെ അയല്‍വാസികള്‍ ഓടോറിക്ഷയില്‍ തുമകുറു ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ആധാറും പ്രസവ കാര്‍ഡും ഇല്ലാത്തതിനാല്‍ യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്നാണ് വിവരം.
'വീട്ടില്‍ തിരിച്ചെത്തിയ ശേഷം, കസ്തൂരിക്ക് പ്രസവ വേദന വര്‍ധിക്കുകയും അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ അവര്‍ മരിച്ചു. യുവതിയുടെ മരണത്തിന് തൊട്ടുപിന്നാലെ ആദ്യത്തെ കുഞ്ഞും മരിച്ചു. നവജാതശിശുവും പിന്നീട് മരിച്ചു', അയല്‍വാസികള്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ സര്‍കാര്‍ നടപടി സ്വീകരിച്ചത്.

Keywords: Latest-News, National, Karnataka, Top-Headlines, Aadhar Card, Pregnant Woman, New Born Child, Died, Death, Suspension, Doctor, Nurses, Death of woman pregnant with twins in Karnataka: Doctor and 3 nurses suspended, probe ordered.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.