ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വധശിക്ഷയില്‍ ഇളവ് വരുത്താനായി അജ്മല്‍ കസബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കസബ് കടുത്ത വധശിക്ഷ അര്‍ഹിക്കുന്നുവെന്ന് സുപ്രീം കോടതി വിധി ന്യായത്തില്‍ പറഞ്ഞു. കസബിനെ തൂക്കിക്കൊല്ലാനുള്ള വിചാരണകോടതി വിധി ബോംബെ ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 14 ന് കസബ് സുപ്രീംകോടതിയില്‍ അപ്പീല്‍നല്‍കിയത്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് കസബിനു വേണ്ടി ഹാജരായത്. മുംബൈ ആക്രമണത്തിനുള്ള പ്രധാന ഗൂഢാലോചനയില്‍ കസബ് നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ രാജ്യത്തിനെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും, വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഇയാള്‍ അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്.

SUMMERY: New Delhi: The Supreme Court has upheld the death sentence for Pakistani terrorist Ajmal Kasab. The top court rejected a plea by Kasab, the only terrorist caught alive during the 26/11 Mumbai terror attacks in 2008, to commute the death sentence handed to him by the Bombay High Court, to life imprisonment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.