7 വയസുകാരിയെ മാനഭംഗംചെയ്തു കൊന്ന യുവാവിന് വധശിക്ഷ

 


ജബല്‍പൂര്‍: മധ്യപ്രദേശില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ജബല്‍പുരിലെ സുനാചര്‍ ഗ്രാമത്തിലുള്ള പഞ്ചംലാല്‍ എന്ന മുപ്പതുകാരനാണ് പ്രാദേശികകോടതി വധശിക്ഷ വിധിച്ചത്.

7 വയസുകാരിയെ മാനഭംഗംചെയ്തു കൊന്ന യുവാവിന് വധശിക്ഷ2011 മെയ് 12നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ തന്റെ വീട്ടിലേക്ക് വശീകരിച്ചുകൊണ്ടുപോയ പ്രതി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി തട്ടിന്‍പുറത്ത് ഒളിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ പോലീസ് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയുടെ മൃതദേഹം ഇയാളുടെ വീട്ടില്‍നിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു.

Keywords:  Jaipur, Madhya pradesh, Molestation, Killed, Court, Execution, Complaint, Police, Dead Body, National,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia