New Bill | സ്വത്വം മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തുകയോ ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ; പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

 


ന്യൂഡെല്‍ഹി: (www.kvartha.com) 1860ലെ ഇന്‍ഡ്യന്‍ പീനല്‍ കോഡിന് (IPC) പകരമുള്ള ഭാരതീയ ന്യായ സംഹിത (BNS) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്ന് ബില്‍ അവതരിപ്പിക്കുന്നതിനിടെ ഷാ പറഞ്ഞു.

അതനുസരിച്ച് സ്വത്വം (Identity) മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മാനഭംഗം ചെയ്യുന്ന പരാതികളില്‍ നിലവില്‍ ഐപിസിയില്‍ പ്രത്യേക വകുപ്പുകള്‍ ഉണ്ടായിരുന്നില്ല.

ഇതാദ്യമായിട്ടാണ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മാനഭംഗം ചെയ്യുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കൂട്ടമാനഭംഗക്കേസുകളില്‍ 20 വര്‍ഷം തടവാണ് പരമാവധി ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാനഭംഗം ചെയ്താല്‍ വധശിക്ഷയും ലഭിക്കും. ബിലില്‍ പറയുന്നതനുസരിച്ച് മാനഭംഗത്തിനിടെ ഒരു സ്ത്രീ മരിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലാവുകയോ ചെയ്താല്‍, കുറ്റവാളിയെ 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവിന് ശിക്ഷിക്കും.

12 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്യുന്നയാള്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവിന് ശിക്ഷിക്കപ്പെടും. മാനഭംഗം ചെയ്യുന്ന ഏതൊരാള്‍ക്കും 10 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവ് ഉറപ്പാക്കും.

New Bill | സ്വത്വം മറച്ചുവെച്ച് സ്ത്രീകളെ വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തുകയോ ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ; പാര്‍ലമെന്റില്‍ പുതിയ ബില്‍ അവതരിപ്പിച്ച് അമിത് ഷാ

ക്രിമിനല്‍ നിയമങ്ങളെ അടിമുടി പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നു പുതിയ ബിലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച് സ്റ്റാന്‍ഡിങ് കമിറ്റിക്ക് വിട്ട മൂന്ന് ബിലുകള്‍ നിയമമായാല്‍ 1860 ലെ ഇന്‍ഡ്യന്‍ ശിക്ഷാനിയമവും (IPC), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (CRPC), 1872ലെ ഇന്‍ഡ്യന്‍ തെളിവ് നിയമവും ഇല്ലാതാവും. പകരം യഥാക്രമം ഭാരതീയ ന്യായസംഹിത (BNSS), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS), ഭാരതീയ സാക്ഷ്യ (BS) എന്നീ നിയമങ്ങള്‍ വരും.

Keywords:  Deceiving Women Into Relation With Fake Identity Punishable Under New Bill, New Delhi, News, Politics, New Bill Introduce, Amith Shah, Lok Sabha, Women Attack, Molestation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia