BSP leader | ഇന്‍ഡ്യാമുന്നണിയില്‍ ചേരണമെങ്കില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം; വ്യവസ്ഥയുമായി ബി എസ് പി

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യാമുന്നണിയില്‍ ചേരണമെങ്കില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയുമായി ബി എസ് പി. ബി എസ് പി എം പി മാലൂക് നഗര്‍ ആണ് വ്യവസ്ഥയുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിര്‍ദേശിച്ചതിന് പിന്നാലെയാണ് എം പി മാലൂക് നഗര്‍ ഈ ആവശ്യവമായി രംഗത്തെത്തിയത്. തങ്ങളുടെ ചില എംഎല്‍എമാരെ തട്ടിയെടുത്തതിന് മായാവതിയോട് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും മലൂക് നഗര്‍ ആവശ്യപ്പെട്ടു. ഗുഡ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാലൂക് ഇക്കാര്യം വ്യക്തമാക്കിയത്.

BSP leader | ഇന്‍ഡ്യാമുന്നണിയില്‍ ചേരണമെങ്കില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം; വ്യവസ്ഥയുമായി ബി എസ് പി

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ദളിത് മുഖം വേണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ മായാവതിയേക്കാള്‍ മികച്ച മറ്റൊരു സ്ഥാനാര്‍ഥിയില്ലെന്നും തങ്ങളുടെ വ്യവസ്ഥകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മായാവതി തീര്‍ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാര്‍ടിയെ ഉള്‍ക്കൊള്ളാത്തതില്‍ യാദവ സമുദായം കോണ്‍ഗ്രസിനോട് അതൃപ്തരായതിനാലാണ് മധ്യപ്രദേശില്‍ ബിജെപിക്ക് സര്‍കാര്‍ രൂപീകരിക്കാന്‍ സാധിച്ചതെന്നും സമാജ് വാദി പാര്‍ടിയുമായി തങ്ങള്‍ക്ക് ഭിന്നതയില്ലെന്നും രാഷ്ട്രീയം ഒരു ധാരണയുടെ കളിയാണെന്നും മലൂക് നഗര്‍ പറഞ്ഞു.

ഇന്‍ഡ്യന്‍ സഖ്യത്തില്‍ നിന്നും ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) നിന്നും വിട്ടുനില്‍ക്കുക എന്ന നയം നിലനിര്‍ത്താന്‍ ബിഎസ്പി മുന്‍ഗണന നല്‍കിയ സാഹചര്യത്തിലാണിത്.

'ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ക്ക് 13.5 ശതമാനം വോട് ഷെയര്‍ ഉണ്ട്, അത് ഏത് വഴിക്ക് മാറിയാലും ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാകും. മായാവതിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ക്ക് 60-ലധികം സീറ്റുകള്‍ നേടാനാകും,' എന്നും മാലിക് നഗര്‍ പറഞ്ഞു.

സമാജ്വാദി പാര്‍ടിയുമായി തന്റെ പാര്‍ടിയുടെ അഭിപ്രായവ്യത്യാസങ്ങളും ബിഎസ്പി എംപി നിഷേധിച്ചു.

'മായാവതി ഇന്‍ഡ്യന്‍ സഖ്യത്തില്‍ ചേരുന്നതില്‍ അഖിലേഷ് യാദവ് ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അഖിലേഷ് മായാവതിയോട് അതൃപ്തനാണെന്ന് സൂചിപ്പിക്കുന്ന റിപോര്‍ടുകള്‍ പൂര്‍ണമായും തെറ്റാണ്.'

അടുത്തിടെ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കാത്തതില്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസിനോട് ദേഷ്യപ്പെട്ടിരുന്നുവെന്നും നഗര്‍ പറഞ്ഞു.

Keywords:  'Declare Mayawati PM candidate': BSP leader's condition for entry in INDIA bloc, New Delhi, News, Mayawati, PM Candidate, Politics, Congress, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia