സുനന്ദയുടെ കൈയ്യില്‍ കടിയേറ്റ പാടുകള്‍

 


ന്യൂഡല്‍ഹി: സുനന്ദ തരൂരിന്റെ മരണം സംബന്ധിച്ചുള്ള നിഗൂഡതകള്‍ തുടരുന്നതിനിടയില്‍ മരണത്തിന് തൊട്ടുമുന്‍പ് അടിപിടികള്‍ ഉണ്ടായതിന്റെ തെളിവുകള്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ക്ക് ലഭിച്ചതായി റിപോര്‍ട്ട്. സുനന്ദയുടെ കൈയ്യില്‍ ആഴത്തിലേറ്റ കടിയുടെ പാടുണ്ട്. ഇതുകൂടാതെ കൈപ്പത്തിയിലും കവിളിലും കഴുത്തിലും മുഖത്തും ചെറിയ മുറിവുകളേറ്റിട്ടുണ്ട്. ഈ പാടുകള്‍ അടിപിടിയുടെ ലക്ഷമാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം.
സുനന്ദയുടെ കൈയ്യില്‍ കടിയേറ്റ പാടുകള്‍പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും ഈ ചെറിയ മുറിവുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഇവ മരണകാരണമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചില മരുന്നുകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്.
അതേസമയം സുനന്ദയുടെ അസ്വാഭാവിക മരണത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തരൂരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തരൂരിനെതിരെ നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
SUMMARY: New Delhi: The mystery over Sunanda Pushkar's death deepened on Wednesday with the latest revelation hinting at a scuffle before her death.
Keywords: Sunanda Pushkar, Shashi Tharoor, Death, Mehr Tarar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia