മഴയില്‍ കനത്ത നഷ്ടം: ആന്ധ്രയിലെ കര്‍ഷകര്‍ കിഡ്‌നി വിറ്റ് കടം വീട്ടുന്നു

 



ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്. കനത്തമഴയിലുണ്ടായ കൃഷിനാശത്തെതുടര്‍ന്ന് സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകര്‍ സ്വന്തം കിഡ്‌നി വിറ്റ് കടം വീട്ടുകയാണ്. അപ്പാ റാവൂ എന്ന മുപ്പത്കാരന്‍ ചുവന്ന ചെക്ക് ഷര്‍ട്ട് പൊക്കി വയറിന്റെ സൈഡിലുള്ള വലിയ മുറിവിന്റെ പാട് ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുന്‍പ് കടബാധ്യത താങ്ങാനാവാതെ തന്റെ കിഡ്‌നി മറ്റൊരാള്‍ക്ക് നല്‍കിയ കര്‍ഷകനാണ് അപ്പാ റാവൂ.

മഴയില്‍ കനത്ത നഷ്ടം: ആന്ധ്രയിലെ കര്‍ഷകര്‍ കിഡ്‌നി വിറ്റ് കടം വീട്ടുന്നുകടബാധ്യത താങ്ങാനാവാതെ നിസ്സഹായനായി നില്‍ക്കുന്ന അവസ്ഥയിലാണ് ഒരു മദ്ധ്യസ്ഥന്‍ അപ്പാ റാവൂവിനെ സമീപിച്ചത്. ജീവിക്കാന്‍ ഒരു കിഡ്‌നി ആവശ്യമുള്ളുവെന്നും കിഡ്‌നിക്ക് നാലര ലക്ഷം രൂപ ദാതാവില്‍ നിന്നും വാങ്ങിത്തരാമെന്നും അയാള്‍ ഉറപ്പുനല്‍കി. ശസ്ത്രക്രിയക്ക് വേണ്ട പേപ്പറുകളും ആശുപത്രിയും എല്ലാം അയാള്‍ തന്നെ തയ്യാറാക്കി. അയാള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലെല്ലാം അപ്പാ റാവൂ ഒപ്പിട്ട് നല്‍കി. അക്ഷരാഭ്യാസമില്ലാത്ത അപ്പാ റാവൂ ചതി മനസിലാക്കിയില്ല. സ്‌നേഹം കൊണ്ടും സഹതാപം കൊണ്ടും കിഡ്‌നി ദാതാവിന് സ്വമനസാലെ നല്‍കുകയാണെന്ന രേഖയിലും അപ്പാ റാവൂ ഒപ്പുവച്ചു. ഒടുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനുമുന്‍പ് അപ്പാ റാവുവിന് പറഞ്ഞുറപ്പിച്ച തുകയുടെ മൂന്നിലൊന്ന് നല്‍കി മദ്ധ്യസ്ഥന്‍ മുങ്ങി. കേസ് നല്‍കാന്‍ വേണ്ടി വക്കീലിനെ സമീപിച്ചപ്പോഴാണ് രേഖകളെല്ലാം തനിക്ക് എതിരാണെന്ന് അപ്പാ റാവൂവിന് മനസിലാകുന്നത്.

2009ലാണ് അപ്പാ റാവൂവിനെ പ്രകൃതി ചതിച്ചത്. കനത്ത മഴയില്‍ കൃഷി ചെയ്തതെല്ലാം നശിച്ചു. കടം കയറി രക്ഷയില്ലാതായപ്പോള്‍ കൃഷി നിര്‍ത്തി പലിശക്കാരന്റെ കയ്യില്‍ നിന്നും പണം കടമെടുത്ത് ചെറിയ ബിസിനസ് തുടങ്ങി. ഒടുവില്‍ ബിസിനസും നഷ്ടത്തിലായി. കടം വീട്ടാന്‍ പഴുതന്വേഷിച്ച് നടക്കുന്നതിനിടയിലാണ് മദ്ധ്യസ്ഥനെത്തിയത്. അമ്മയും ഭാര്യയും കിഡ്‌നി വില്‍ക്കാന്‍ വിസമ്മതിച്ചിട്ടും ആത്മഹത്യാഭീഷണി മുഴക്കിയാണ് അപ്പാ റാവൂ ഇരുവരെക്കൊണ്ടും ഇക്കാര്യം സമ്മതിപ്പിച്ചത്. ഒടുവില്‍ കിഡ്‌നി വിറ്റിട്ടും കടം ബാക്കിയായി.

അറിയപ്പെടാത്ത ഏതെങ്കിലും നാട്ടില്‍ പോയി ഒളിച്ചുതാമസിക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് അപ്പാ റാവൂ പറഞ്ഞു.

ഇത് ഗുണ്ടൂരിലെ ഒരാളുടെ മാത്രം കഥയല്ല. നിരവധി കര്‍ഷകരാണ് കടം വീട്ടാന്‍ കിഡ്‌നി റാക്കറ്റില്‍ പെടുന്നത്. ഇരകളില്‍ ചിലര്‍ പിന്നീട് മദ്ധ്യസ്ഥരായി കര്‍ഷകര്‍ക്കും റാക്കറ്റുകള്‍ക്കുമിടയിലെ കണ്ണികളാകുന്നുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

SUMMARY: Guntur: Appa Rao, defeated year after year by the rains, had nothing left that he could sell. The 30-year-old former farmer from the Guntur district in Andhra Pradesh lifts his red-checked shirt to show the long, thin scar on his abdomen, a signpost for the kidney he sold a year ago.
Keywords: National news, Guntur, Appa Rao, Rains, 30-year-old, Former farmer, Guntur district, Andhra Pradesh, Thin scar, Abdomen, Kidney
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia