Renaming | ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കന്റോണ്‍മെന്റിന്റെ പേര് മാറ്റി; നിര്‍ദേശത്തിന് രാജ്നാഥ് സിംഗ് അനുമതി നല്‍കി

 


ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കന്റോണ്‍മെന്റിന്റെ (Faizabad Cantt) പേര് മാറ്റി. ഇനി 'അയോധ്യ കന്റോണ്‍മെന്റ്' (Ayodhya Cantt) എന്നറിയപ്പെടും. പേര് മാറ്റാനുള്ള നിര്‍ദേശത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നല്‍കി.
              
Renaming | ഉത്തര്‍പ്രദേശിലെ ഫൈസാബാദ് കന്റോണ്‍മെന്റിന്റെ പേര് മാറ്റി; നിര്‍ദേശത്തിന് രാജ്നാഥ് സിംഗ് അനുമതി നല്‍കി

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഫൈസാബാദ് ജില്ലയെ അയോധ്യയെന്നും ഫൈസാബാദ് റെയില്‍വേ ജന്‍ക്ഷനെ അയോധ്യ കന്റോണ്‍മെന്റ് എന്നും പുനര്‍നാമകരണം ചെയ്തിരുന്നു. അതേ സമയം അലഹബാദ് ജില്ലയുടെയും റെയില്‍വേ സ്റ്റേഷന്റെയും പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റി. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന് ആര്‍എസ്എസ് സൈദ്ധാന്തികനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരും നല്‍കിയിരുന്നു.

2017ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ വിജയിച്ച് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെയാണ് പെരുമാറ്റങ്ങള്‍ നടന്നത്.

Keywords:  Latest-News, National, Top-Headlines, Uttar Pradesh, Minister, Ayodhya, BJP, Political-News, Politics, Yogi Adityanath, Ayodhya Cantt, Faizabad Cantt, Defence Minister of India, Defence Minister Approves Renaming Faizabad Cantt As Ayodhya Cantt.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia