പ്രധാനമന്ത്രി മോഡിക്കായി തയ്യാറാക്കി നിര്‍ത്തിയ വിമാനത്തില്‍ ഗ്രനേഡ് കണ്ടെത്തി

 


ന്യൂഡല്‍ഹി: (www.kvartha.com 04.10.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കായി തയ്യാറാക്കി നിര്‍ത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിര്‍ജ്ജീവമാക്കിയ ഗ്രനേഡ് കണ്ടെത്തി. മോഡിയുടെ യുഎസ് സന്ദര്‍ശനത്തിനായി ഒരുക്കിനിര്‍ത്തിയ വിമാനത്തില്‍ വെള്ളിയാഴ്ചയാണ് ഗ്രനേഡ് കണ്ടെത്തിയത്. മുംബൈ ഹൈദരാബാദ് ജിദ്ദ ഫ്‌ലൈറ്റായ ബോയിംഗ് 747400 വിമാനമാണിത്.

ജിദ്ദയിലെത്തിയശേഷം വിമാന ജീവനക്കാരാണ് വിവരം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിലാണ് വിമാനം തയ്യാറാക്കി നിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വിമാനം പിന്നീട് ബിസിനസ് പ്രവര്‍ത്തനത്തിനായി വ്യാഴാഴ്ച രാത്രി വിട്ടുനല്‍കുകയായിരുന്നു.

ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി വിട്ടുനല്‍കിയ വിമാനം ഡല്‍ഹിയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. ഈ വിമാനം ഉടനെ കോഴിക്കോടിന് പറക്കുമെന്നും റിപോര്‍ട്ട് പറയുന്നു.

പ്രധാനമന്ത്രി മോഡിക്കായി തയ്യാറാക്കി നിര്‍ത്തിയ വിമാനത്തില്‍ ഗ്രനേഡ് കണ്ടെത്തി SUMMARY: New Delhi: In a security scare, the Air India crew on Friday night found a defused grenade in the business class of an Air India jumbo aircraft, which was kept as a standby for Prime Minister Narendra Modi's recent US visit.

Keywords: Narendra Modi, Grenade, Air India, Narendra Modi in US, Jeddah, Indira Gandhi International Airport, Boeing 747-400
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia