ഡല്‍ഹി കൂട്ടബലാത്സംഗം; 4 പ്രതികളും കുറ്റക്കാര്‍: ശിക്ഷ ബുധനാഴ്ച
Sep 10, 2013, 13:40 IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിക്കാനിടയായ കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് അതിവേഗ കോടതി വിധിച്ചു. ഡല്‍ഹി സാകേത് അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചത് .ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16 നാണ് കൂട്ടുകാരനോടൊപ്പം രാത്രിയില്‍ സിനിമ കാണാന്‍ പോയ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ബസില്‍ പിടിച്ചു കയറ്റി കൂട്ടബലാത്സംഗം ചെയ്ത സംഭവം നടന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് ഇപ്പോള്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നീ പ്രതികളെയാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
മൊത്തം ആറ് പ്രതികളാണ് കേസില്‍ ഉള്‍പെട്ടിരുന്നത്. ഇതില്‍ ബസ് െ്രെഡവര്‍ രാംസിംഗ് ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കഴിഞ്ഞ മാര്‍ച്ച് 11ന് കണ്ടെത്തി. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പെട്ടിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. ജുവനൈല്‍ നിയമ പ്രകാരമുള്ള പരമാവധി ശിക്ഷയായ ദുര്‍ഗുണ പരിഹാര പഠനമാണ് ശിക്ഷ. മൂന്നുവര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. ഇയാളാണ് പെണ്‍കുട്ടിയോട് വളരെ മോശമായി പെരുമാറിയതെന്ന് പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ ഫെബ്രുവരി അഞ്ചിനാണ് വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷന്‍ 85 സാക്ഷികളെയും പ്രതിഭാഗം 17 സാക്ഷികളെയും കോടതിയില്‍ ഹാജരാക്കി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുകയായിരുന്നു.
ഒടുവില്‍ ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ദിവസങ്ങളോളം പ്രതിഷേധക്കാര്‍ പ്രതികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡെല്‍ഹിയില്‍ പ്രതിഷേധം നടത്തിയിരുന്നു. സാധാരണക്കാരെ കൂടാതെ ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേസിന്റെ വിചാരണയ്ക്ക് ഡിസംബര്‍ 23ന് ഡല്‍ഹി ഹൈക്കോടതി അതിവേഗ കോടതി സ്ഥാപിച്ചു. ബലാത്സംഗ കേസുകളിലെ ശിക്ഷ വര്‍ധിപ്പിക്കണോ എന്ന് പരിശോധിക്കാന്‍ ജസ്റ്റിസ് ജെ.എസ് .വര്‍മ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയാല്‍ പോരെന്നും ജീവപര്യന്തം തടവ് ശിക്ഷയാണ് നല്‍കേണ്ടതെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തത്.
അതേസമയം പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പ്രതീക്ഷ. വധശിക്ഷയില്‍ കുറഞ്ഞ ഒരു വിധിയും പ്രതികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ മകള്‍ ഡല്‍ഹി പെണ്‍കുട്ടി എന്നല്ല അറിയപ്പെടേണ്ടതെന്നും അവളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Also Read:
പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല
Keywords: New Delhi, Girl, Court Order, Parents, Politics, Hospital, Treatment, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.