Schools To Reopen | വായു ഗുണനിലവാരത്തില്‍ പുരോഗതി; ഡെല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ ഒമ്പത് ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയാണ് വായു മലിനീകരണത്തെ തുടര്‍ന്ന് പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിടങ്ങളില്‍ ഏര്‍പെടുത്തിയ നിരോധനവും ബുധനാഴ്ചയോടെ നീക്കും. ദേശീയ തലസ്ഥാനത്തേക്ക് ട്രകുകള്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ഭാഗികമായി നീക്കും. സര്‍കാര്‍ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം വര്‍ക് ഫ്രം ഹോം നിര്‍ബന്ധിതമാക്കിയ തീരുമാനത്തിനും മാറ്റമുണ്ടായതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

Schools To Reopen | വായു ഗുണനിലവാരത്തില്‍ പുരോഗതി; ഡെല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കും

ഹൈവേ, റോഡ്, ഫ്‌ലൈഓവര്‍, മേല്‍പാലങ്ങള്‍, പൈപ് ലൈന്‍, പവര്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കി. എന്നാല്‍ സ്വകാര്യ നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. അതേസമയം വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബി എസ് III പെട്രോള്‍ വാഹനങ്ങള്‍ക്കും ബി എസ് IV ഡീസല്‍ വാഹനങ്ങള്‍ക്കും ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Keywords: New Delhi, News, National, Pollution, school, Students, Delhi Air Pollution: Schools to reopen from November 9 as air quality improves.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia