പ്രവാസികളെ കൊള്ളയടിക്കാൻ എയർപോർടിൽ റാപിഡ് പിസി ആർ ലാബുകളും! യു എ ഇ യാത്രികർക്ക് പിസി ആർ പരിശോധനയ്ക്ക് 5000 രൂപ!
Aug 9, 2021, 16:15 IST
ന്യൂഡെൽഹി: (www.kvartha.com 09.08.2021) ഡെൽഹിയിലെ ഇന്ദിര ഗാന്ധി ഇൻ്റർനാഷണൽ എയർപോർടിൽ യുഎ ഇയിലേയ്ക്ക് മടങ്ങുന്നവർക്കായി റാപിഡ് പിസിആർ പരിശോധന കേന്ദ്രം സ്ഥാപിച്ചു. യുഎ ഇയിലേയ്ക്ക് പ്രവേശിക്കുന്നതിന് പിസി ആർ പരിശോധന ഫലം നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. കൊവിഡ് പരിശോധനയ്ക്കായി 5000 രൂപയാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് യുഎ ഇയിലേയ്ക്ക് മടങ്ങാൻ അവസരമൊരുങ്ങിയത്. നിലവിൽ ന്യൂഡെൽഹി, ചെന്നൈ, കൊചി, ബെംഗലൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നും യുഎ ഇയിലേയ്ക്ക് വിമാന സർവീസുകളുണ്ട്. ടിക്കറ്റിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രവാസികൾ യുഎ ഇയിലേയ്ക്ക് മടങ്ങാൻ തുടങ്ങിയതോടെ വിമാന നിരക്കിൽ 300 ശതമാനമാണ് വർദ്ധനവുണ്ടായത്. ഇതിന് പുറമെയാണ് വിമാനതാവളങ്ങളിൽ റാപിഡ് കൊവിഡ് പരിശോധന കേന്ദ്രങ്ങളിൽ വൻ നിരക്ക് ഈടാക്കുന്നത്.
ജെനെസ്ട്രിങ് ഡയഗ്നോസ്റ്റിക് സെൻ്ററാണ് ഇന്ദിരാഗാന്ധി എയർപോർടിൽ പിസി ആർ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് അൻപതോളം പിസി ആർ മെഷീനുകളാണ് ഇവിടെയുള്ളത്. 45 മുതൽ 60 മിനിട്ടിനുള്ളിൽ പരിശോധന ഫലം ലഭിക്കും. ജെനെസ്ട്രിങ്സ് ഡയഗ്നോസ്റ്റിക് സെൻ്റർ സ്ഥാപകയും ഡയറക്ടറുമായ ഡോ ഗൗരി അഗർവൾ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
SUMMARY: The Genstring Diagnostic Centre which is currently set up at the IGI airport here for all COVID-related testing announced Sunday that it will provide the facility of rapid PCR tests also to passengers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.