ന്യൂഡല്‍ഹി: (www.kvartha.com 01/02/2015) തന്റെ പുതിയ പേര് വികാസ് ബേദിയെന്നാണെന്ന് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി. രാജ്യത്തെ വികസനവുമായി ഡല്‍ഹിയെ ബന്ധിപ്പിക്കാനുള്ള നിയോഗം തനിക്ക് ലഭിച്ചിരിക്കുന്നതിനാലാണ് താന്‍ ആ പേര് സ്വീകരിക്കുന്നതെന്നും ബേദി പറഞ്ഞു.
ഡല്‍ഹി വികസനത്തെ രാജ്യത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. എന്റെ പേര് വികാസ് ബേദിയെന്ന് മാറ്റി ബേദി പറഞ്ഞു.
തന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കിരണ്‍ ബേദി. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധനും ബേദിക്കൊപ്പമുണ്ടായിരുന്നു.
തനിക്ക് പുതിയ പേര് നല്കിയ വിവരം കഴിഞ്ഞ ദിവസം കിരണ്‍ ബേദി ട്വിറ്ററിലൂടേയും അറിയിച്ചിരുന്നു.
പുതിയ പേര് നല്കി~ വികാസ് ബേദി. ഹരിയാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിക്ക് മുടങ്ങാതെ ജലം വിതരണം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. യമുനയെ ശുദ്ധീകരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.
SUMMARY: New Delhi: Bharatiya Janata Party's (BJP) Delhi chief ministerial candidate Kiran Bedi on Sunday said that her name has been changed to 'Vikaas Bedi' and she is here to link the development of Delhi with that of the country.
Keywords: Delhi assembly polls, Delhi Assembly Election 2015, Kiran Bedi, Bharatiya Janata Party, BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.