Flight Collided | എയര്‍ ഇന്‍ഡ്യ വിമാനം ട്രാക്ടറിലിടിച്ചു; യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി
May 17, 2024, 18:01 IST
പുണെ: (KVARTHA) പുണെ വിമാനത്താവളത്തില്‍ എയര്‍ ഇന്‍ഡ്യ വിമാനം ലഗേജ് ട്രാക്ടറിലിടിച്ച് അപകടം. പുണെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെയാണ് വിമാനം അപകടത്തില്‍പെട്ട് ഇരുനൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പുണെയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എഐ858 വിമാനമാണ് അപകടത്തില്‍പെട്ടത്.
വ്യാഴാഴ്ച (16.05.2024) വൈകിട്ട് നാലുമണിക്ക് ഡെല്‍ഹിയിലേക്ക് പറക്കാനൊരുങ്ങവേ ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു. ഈ സമയം 180 ഓളം യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. മണിക്കൂറുകളോളമാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടികറ്റ് ചാര്‍ജ് തിരിച്ച് നല്‍കിയതായും രാജ്യാന്തര യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡെല്‍ഹിയിലെത്തിച്ചതായും എയര്‍ ഇന്‍ഡ്യ അറിയിച്ചു.

അപകടത്തില്‍ വിമാനത്തിന്റെ ഒരു ചിറകിനും ലാന്‍ഡിങ് ഗിയറിന് സമീപത്തുള്ള ടയറിനും കേടുപാടുണ്ടായി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും എയര്‍ ഇന്‍ഡ്യ വക്താവ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജെനറലും (ഡിജിസിഎ) സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പുണെ വിമാനത്താവളത്തില്‍ ഒരാഴ്ച മുമ്പും സമാന അപകടമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍ഡിഗോ വിമാനത്തിലേക്കുള്ള കോണിയില്‍ രാജസ്താന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സഞ്ചരിച്ച ചാര്‍ടേഡ് വിമാനം ഇടിച്ചിരുന്നു.
പുണെ വിമാനത്താവളത്തില്‍ ഒരാഴ്ച മുമ്പും സമാന അപകടമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍ഡിഗോ വിമാനത്തിലേക്കുള്ള കോണിയില്‍ രാജസ്താന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സഞ്ചരിച്ച ചാര്‍ടേഡ് വിമാനം ഇടിച്ചിരുന്നു.
Keywords: News, National, National-News, Delhi-Bound, Accident, Air India, Flight, Collides, Tractor, Taxiing, Over 200 Passengers, Stranded, Pune Airport, National News, Delhi-Bound Air India Flight Collides with Tractor While Taxiing, Over 200 Passengers Stranded At Pune Airport.An Air India flight bound for Delhi experienced a collision with a tug tractor while taxiing towards the runway at Pune Airport yesterday, 16th May. The incident occurred when around 180 passengers were on-board.
— ANI (@ANI) May 17, 2024
“The aircraft, carrying around 180 passengers, suffered damage to… pic.twitter.com/MkxCRDlI2n
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.